Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest Updates10/+2 JobsGovernment JobsITI/Diploma JobsJob Notifications

മദ്രാസ് അറ്റോമിക് പവർ സ്റ്റേഷനിൽ 65 അപ്രൻറിസ് അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 11

ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യയ്ക്ക് കീഴിൽ തമിഴ്നാട്ടിലെ കല്പാക്കത്തുള്ള മദ്രാസ് അറ്റോമിക് പവർ സ്റ്റേഷനിൽ 65 അപ്രൻറിസ് അവസരം.

ഒരുവർഷത്ത പരിശീലനമായിരിക്കും.

മാർക്കിൻെറ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

ഒഴിവുകൾ :

  • ഫിറ്റർ-16 ,
  • മെഷീനിസ്റ്റ്-03 ,
  • ടർണർ-03 ,
  • വെൽഡർ-04 ,
  • ഡ്രോട്സ്മാൻ (മെക്കാനിക്കൽ)-03 ,
  • ഇലക്ട്രീഷ്യൻ-07 ,
  • വയർമാൻ -06 ,
  • ഇൻസ്ട്രമെൻറ് മെക്കാനിക് -06 ,
  • ഇലക്ട്രോണിക് മെക്കാനിക് -07 ,
  • ഡ്രോട്സ്മാൻ (സിവിൽ)-02 ,
  • കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റൻറ്-08.

യോഗ്യത :

  • പത്താംക്ലാസ് വിജയവും ബന്ധപ്പെട്ട ട്രേഡിലെ ഐ.ടി.ഐ സർട്ടിഫിക്കറ്റും.
  • വെൽഡർ ,വയർമാൻ എന്നീ തസ്തികകളിൽ എട്ടാംക്ലാസും ബന്ധപ്പെട്ട ട്രേഡിലെ ഐ.ടി.ഐ സർട്ടിഫിക്കറ്റുമാണ് യോഗ്യത.
  • പ്രായപരിധി : 16-24 വയസ്സ്.

എസ്.സി/ എസ്.ടി വിഭാഗത്തിന് അഞ്ചുവർഷവും ഒ.ബി.സി വിഭാഗത്തിന് മൂന്നുവർഷവും വയസ്സിളവ് ലഭിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷകർ www.apprenticeship.gov.in എന്ന വെബ്സൈറ്റിൽ എൻറോൾമെൻറ് നടത്തിയിരിക്കണം.

അപേക്ഷാഫോം പൂരിപ്പിച്ച് വിദ്യാഭ്യാസ യോഗ്യത , കോണ്ടാക്റ്റ് സർട്ടിഫിക്കറ്റ് , കമ്യൂണിറ്റി സർട്ടിഫിക്കറ്റ് , ആധാർ കാർഡ് , എംപ്ലോയ്മെൻറ് രജിസ്ട്രേഷൻ കാർഡ് , പുതിയ പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവയുമായി അയക്കണം.

സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സ്വയം സാക്ഷ്യപ്പെടുത്തിയിരിക്കണം.

അപേക്ഷാകവറിന് പുറത്ത് Application For Engagement Of Trade Apprentice against Notice No.02/ MAPS/HRM/TA – XV/2020 എന്ന് രേഖപ്പെടുത്തിയിരിക്കണം.

അപേക്ഷ അയക്കേണ്ട വിലാസം :

Dy.Manager (HRM) ,
HRM Section , Nuclear Power Corporation of India Limited ,
Madras Atomic Power Station ,
Kalpakkam – 603102 ,
Chengalpattu District ,
Tamilnadu 

വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനും www.npcil.nic.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 11.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!