District Wise JobsGovernment JobsJob NotificationsKerala Govt JobsLatest UpdatesNursing/Medical JobsPalakkad
സ്റ്റാഫ് നഴ്സ് നിയമനം
ഇമെയിൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം | അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഡിസംബർ 07

സ്റ്റാഫ് നഴ്സ് നിയമനം : പാലക്കാട് ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ/കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നതിന് എൻ.എച്ച്.എമ്മിന്റെ കീഴിൽ സ്റ്റാഫ് നഴ്സുമാരുടെ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
എം.എസ്.സി നഴ്സിംഗ്/ ബി.എസ്.സി നഴ്സിംഗ്/ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിംഗ്/ ജി.എൻ.എം യോഗ്യതയും കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷനും ഉള്ളവർക്ക് അപേക്ഷിക്കാം.
പ്രായപരിധി : 18- 40.
പ്രവർത്തി പരിചയം അഭികാമ്യം.
പാലക്കാട് ജില്ലക്കാർക്ക് മുൻഗണന ലഭിക്കും.
താല്പര്യമുള്ളവർ പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ജില്ലാ ആശുപത്രിയുടെ hrdistricthospitalpkd@gmail.com എന്ന ഈ മെയിലിൽ ഡിസംബർ ഏഴിന് വൈകിട്ട് അഞ്ചിനകം അപേക്ഷ നൽകണം.
ഫോൺ : 0491 2533327.