കേരള PSC വിഞ്ജാപനം | ഫയർ വുമൺ(ട്രെയിനി) | പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഡിസംബർ 23

ഫയർ വുമൺ(ട്രെയിനി) തസ്തികയിലേക്ക് കേരള PSC വിജ്ഞാപനം പുറത്തിറക്കി.
കേരള സർക്കാർ ജോലി ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് ഇത് ഒരു മികച്ച അവസരമാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2020 ഡിസംബർ 23ന് മുൻപായി അപേക്ഷ സമർപ്പികേണ്ടതാണ്.
Kerala PSC -യുടെ ഒഫീഷ്യൽ വെബ്സൈറ്റ് വഴി ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്തവർക്ക് മാത്രമേ ഓൺലൈൻ ആയി ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ.
വിദ്യാഭ്യാസയോഗ്യത, പ്രായപരിധി തുടങ്ങി വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Job Summary | |
---|---|
Department | Fire and Rescue Services |
Post Name | Fire woman (Trainee) |
Category No | 245/2020 |
Educational Qualification | Plus Two or its equivalent examination |
Scale of Pay | Rs.20,000/- to Rs.45,800/- |
Method of Recruitment | Direct Recruitment (From Women Candidates Only). |
Age Limit | 18 – 26 |
Last Date | 23 December 2020 |
ഒഴിവുകളുടെ വിവരങ്ങൾ
ആകെ 100 ഒഴിവുകളിലേക്കാണ് ഫയർ വുമൺ (ട്രെയിനി) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ഒഴിവുകളുടെ എണ്ണം : ജില്ലാടിസ്ഥാനത്തിൽ ചുവടെ ചേർക്കുന്നു. | |
---|---|
District | No. of Vacancies |
തിരുവനന്തപുരം | 15 |
കൊല്ലം | 05 |
പത്തനംതിട്ട | 05 |
ആലപ്പുഴ | 05 |
കോട്ടയം | 05 |
ഇടുക്കി | 05 |
എറണാകുളം | 15 |
തൃശ്ശൂർ | 05 |
പാലക്കാട് | 05 |
മലപ്പുറം | 05 |
കോഴിക്കോട് | 15 |
വയനാട് | 05 |
കണ്ണൂർ | 05 |
കാസർഗോഡ് | 05 |
പ്രായപരിധി
- 18 വയസ്സു മുതൽ 26 വയസ് വരെയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
ഉദ്യോഗാർത്ഥികൾ 02.01.1994 നും 01.01.2002 നും ഇടയിൽ ജനിച്ചവരായിരിക്കണം . പിന്നാക്ക വിഭാഗക്കാർക്ക് സർക്കാർ ആനുകൂല്യ പ്രകാരം പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്.
വിദ്യാഭ്യാസ യോഗ്യത
- പ്ലസ്ടു അല്ലെങ്കിൽ തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കണം.
- പാദരക്ഷകളില്ലാതെ 152 സെന്റീമീറ്റർ ഉയരം ഉണ്ടായിരിക്കണം (പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർ ആണെങ്കിൽ 150 സെന്റീമീറ്റർ മതിയാകും)
- നീന്തലിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.
- കണ്ണട ഉപയോഗിക്കാതെ മികച്ച കാഴ്ചശക്തി ഉണ്ടായിരിക്കണം.
- കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമ
ശാരീരിക യോഗ്യതകൾ
ചുവടെ കൊടുത്തിട്ടുള്ള 8 വിഭാഗത്തിൽ നിന്നും 5 എണ്ണത്തിൽ എങ്കിലും വിജയിക്കണം
- 100 മീറ്റർ ഓട്ടം : 17 സെക്കൻഡ് കൊണ്ട്
- ഹൈജമ്പ് : 106 സെന്റീമീറ്റർ
- ലോങ്ങ് ജമ്പ് : 305 സെന്റീമീറ്റർ
- ഷോട്ട്പുട്ട് (4 കിലോഗ്രാം) : 488 സെന്റീമീറ്റർ
- 200 മീറ്റർ ഓട്ടം : 36 സെക്കൻഡ് കൊണ്ട്
- പന്ത് എറിയൽ : 14 മീറ്റർ
- ഷട്ടിൽ റേസ്(4X25m) : 26 സെക്കൻഡ്
- സ്കിപ്പിംഗ് (1 മിനുട്ട്) : 80 തവണ
ശമ്പളം
ഫയർ വുമൺ (ട്രെയിനി) തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 20,000 രൂപ മുതൽ 45,800 രൂപ വരെ ശമ്പളം ലഭിക്കും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷിക്കുന്നതിന് മുൻപ് ഉദ്യോഗാർത്ഥികൾ മുകളിൽ പറഞ്ഞ യോഗ്യതകൾ ഉണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
Kerala PSC -യുടെ ഒഫീഷ്യൽ വെബ്സൈറ്റ് (www.keralapsc.gov.in) വഴി ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്തവർക്ക് മാത്രമേ ഓൺലൈൻ ആയി ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ.
അപേക്ഷ സമർപ്പിക്കുവാൻ https://thulasi.psc.kerala.gov.in/thulasi/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഡിസംബർ 23
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |