Latest Updates10/+2 JobsGovernment JobsJob NotificationsKerala Govt Jobs
പ്ലസ്ടു/ഉയർന്ന യോഗ്യതയുള്ളവർക്ക് പി.ആർ.ഡിയിൽ വീഡിയോ സ്ട്രിങ്ങർ ആവാം
അപേക്ഷ സമർപ്പിക്കേണ്ട അവസാനതീയതി : നവംബർ 16,20

പബ്ലിക് റിലേഷൻസ് വകുപ്പ് ഓരോ ജില്ലകളിലും ന്യൂഡൽഹിയിലും വീഡിയോ സ്ട്രിങ്ങർമാരുടെ പാനൽ രൂപവത്കരിക്കുന്നു.
തസ്തികയുടെ പേര് : വീഡിയോ സ്ട്രിങ്ങർ
- യോഗ്യത : ദൃശ്യമാധ്യമ രംഗത്ത് വാർത്താ വിഭാഗത്തിൽ കുറഞ്ഞത് ഒരുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രീഡിഗ്രി / പ്ലസ്ടു അഭിലഷണീയം.
- അപേക്ഷിക്കുന്ന ജില്ലയിൽ സ്ഥിരതാമസക്കാരനാകണം.
സ്വന്തമായി ഫുൾ എച്ച്.ഡി പ്രൊഫഷണൽ ക്യാമറ , ഡ്രൈവിങ് ലൈസൻസ് എന്നിവ വേണം.
ദൃശ്യങ്ങൾ വേഗത്തിൽ അയയ്ക്കുന്നതിനുള്ള സംവിധാനവും പരിജ്ഞാനവും ഉണ്ടാകണം.
അതത് ജില്ലാ ഇൻഫർമേഷൻ ഓഫീസർക്കാണ് അപേക്ഷ നൽകേണ്ടത്.
ന്യൂഡൽഹിയിലുള്ളവർ അവിടുത്തെ ഇൻഫർമേഷൻ ഓഫീസിൽ അപേക്ഷ നൽകണം.
അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പും ഹാജരാക്കണം.
അപേക്ഷാഫോറവും വിശദവിവരങ്ങളും www.prd.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
ന്യൂഡൽഹിയിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 16.
മറ്റു സ്ഥലങ്ങളിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 20.
Important Links | |
---|---|
New Delhi – Empanelment of Video Stringers – Official Notification & Application form | Click Here |
Empanelment of Video Stringers – Official Notification & Application form | Click Here |
More Details | Click Here |