ഐ.ഐ.എസ്.സിയിൽ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ് ഒഴിവ് | 85 അവസരം
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : നവംബർ 07

ബെംഗളൂരുവിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ് തസ്തികയിൽ 85 ഒഴിവ്.
പരസ്യവിജ്ഞാപന നമ്പർ : R(HR)/Recruitment-1/2020.
ഓൺലൈനായി അപേക്ഷിക്കണം.
തസ്‌തികയുടെ പേര് : അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ്
- ഒഴിവുകളുടെ എണ്ണം : 85
- യോഗ്യത : 50 ശതമാനം മാർക്കോടെ നേടിയ ബിരുദം.
- കംപ്യൂട്ടർ ആപ്ലിക്കേഷൻ പരിജ്ഞാനം ഉണ്ടായിരിക്കണം.
- പ്രായപരിധി : 26 വയസ്സ്.
എസ്.സി/ എസ്.ടി വിഭാഗത്തിന് അഞ്ചുവർഷവും ഒ.ബി.സി വിഭാഗത്തിന് മൂന്നുവർഷവും വയസ്സിളവ് ലഭിക്കും.
തിരഞ്ഞെടുപ്പ് :
എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
കംപ്യൂട്ടർ ബേസ്ഡ് പരീക്ഷയായിരിക്കും നടത്തുക.
പരീക്ഷയിൽ ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി , വെർബൽ എബിലിറ്റി , ലോജിക്കൽ റീസണിങ് , ജനറൽ അവയർനസ് , നോളജ് ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ ഭാഗങ്ങളിൽനിന്നുള്ള ചോദ്യങ്ങളുണ്ടാകും.
ആകെ 80 മാർക്കിനായിരിക്കും പരീക്ഷ.
സിലബസിൻെറ വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷാഫീസ് : 800 രൂപ.
വനിത/ എസ്.സി/ എസ്.ടി/ഭിന്നശേഷി വിഭാഗത്തിന് 400 രൂപ.
വിശദ വിവരങ്ങൾക്കും അപേക്ഷിക്കാനും www.iisc.ac.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : നവംബർ 07.
Important Links | |
---|---|
Official Notification | Click Here |
Apply Link | Click Here |
More Details | Click Here |