ഫാക്ടിൽ 98 അപ്രൻറിസ് ഒഴിവുകൾ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 31

ദി ഫെർട്ടിലൈസേഴ്സസ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിൽ 98 അപ്രൻറിസ് ഒഴിവ്.
ട്രേഡ് അപ്രൻറിസ് വിഭാഗത്തിലാണ് അവസരം.
ഒരു വർഷത്തെ പരിശീലനമായിരിക്കും.
കേരളത്തിലെ സ്ഥിരതാമസക്കാർക്ക് മാത്രമാണ് അപേക്ഷിക്കാനാകുക.
ഒഴിവുള്ള ട്രേഡുകൾ :
- ഫിറ്റർ-24
- മെഷീനിസ്റ്റ് -8
- ഇലക്ട്രീഷ്യൻ -15
- പ്ലംബർ-4
- മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ-6
- കാർപെൻറർ-2
- മെക്കാനിക്ക് (ഡീസൽ)-4
- ഇൻസ്ട്രുമെൻറ് മെക്കാനിക്ക്-12
- വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്ക്)-9
- പെയിൻറർ-2
- സി.ഒ.പി. ഒ / ഫ്രണ്ട് ഓഫീസ് അസിസ്റ്റൻറ്-12
യോഗ്യത :
ബന്ധപ്പെട്ട ട്രേഡിൽ 60 ശതമാനം മാർക്കോടെ പാസായ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്.
എസ്.സി/എസ്.ടി വിഭാഗത്തിൽ പെടുന്നവർക്ക് 50 ശതമാനം മാർക്ക് മതി.
ഭിന്നശേഷി വിഭാഗക്കാരെ സി.ഒ.പി.എ / എഫ്.ഒ.എ ട്രേഡിലേക്ക് മാത്രമേ പരിഗണിക്കൂ.
പ്രായപരിധി :
2020 ഒക്ടോബർ 1-ന് 23 വയസ്സ് കവിയരുത്.
ജനറൽ വിഭാഗക്കാർ 02.10.1997 – നോ അതിനുശേഷമോ ഒ.ബി.സി വിഭാഗക്കാർ 02.10.1994-നോ അതിനുശേഷമോ എസ്.സി/ എസ്.ടി വിഭാഗക്കാർ 02.10.1992-നോ അതിനു ശേഷമോ ജനിച്ചവരായിരിക്കണം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷകർ റീജണൽ ഡയറക്ടറേറ്റ് ഓഫ് അപ്രൻറിസ് ട്രെയിനിങ്ങിന്റെ, www.apprenticeshipindia.org എന്ന വെബ്സൈറ്റിൽ അപ്രൻറിസ് രജിസ്ട്രേഷൻ വിഭാഗത്തിൽ രജിസ്റ്റർ ചെയ്തിരിക്കണം.
അപേക്ഷിക്കാനായി www.fact.co.in എന്ന വെബ്സൈറ്റിൽ നിന്ന് അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്തെടുക്കണം.
ഫോമിൽ അപ്രൻറിസ് ട്രെയിനിങ് രജിസ്റ്റർ നമ്പർ രേഖപ്പെടുത്തിയിരിക്കണം.
അപേക്ഷയോടൊപ്പം അറ്റസ്റ്റ് ചെയ്ത് സമർപ്പിക്കേണ്ട രേഖകൾ :
- എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്
- ഐ.ടി.ഐ സർട്ടിഫിക്കറ്റ് (മാർക്ക് ലിസ്റ്റ്)
- സംവരണം തെളിയിക്കാനുള്ള രേഖ
- ആധാർ കാർഡ്
പൂരിപ്പിച്ച അപേക്ഷ
അസിസ്റ്റൻറ് ജനറൽ മാനേജർ (ട്രെയിനിങ് ആൻഡ് ഡെവലപ്മെൻറ്),
ഫാക്ട് ട്രെയിനിങ് ആൻഡ് ഡെവലപ്മെൻറ് സെൻറർ,
ഉദ്യോഗമണ്ഡൽ,
ഏലൂർ,
എറണാകുളം – 683501
എന്ന വിലാസത്തിൽ അയയ്ക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 31.
Important Links | |
---|---|
Official Notification | Click Here |
Application Form | Click Here |
More Details | Click Here |