
തിരുവനന്തപുരത്തെ ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ വിവിധ വിഭാഗങ്ങളിലായി 20 ഒഴിവുകളുണ്ട്.
എല്ലാം താത്കാലിക നിയമനങ്ങളാണ്.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു.
- തസ്തികയുടെ പേര് : റിസപ്ഷനിസ്റ്റ് കം ടെലിഫോൺ ഓപ്പറേറ്റർ
ഒഴിവുകളുടെ എണ്ണം : 06
യോഗ്യത : 50 ശതമാനം മാർക്കോടെ ബിരുദം, ഇംഗ്ലീഷ് ഹിന്ദി,മലയാളം എന്നീ ഭാഷകളിൽ പ്രാവീണ്യം.ഫ്രണ്ട് ഓഫീസ് മാനേജ്മെന്റിലെ സർട്ടിഫിക്കറ്റ് അഭിലഷണീയം.
പ്രായപരിധി : 30 വയസ്സ്.
അവസാന തീയതി : ഒക്ടോബർ 20
- തസ്തികയുടെ പേര് : മെഡിക്കൽ റെക്കോർഡ്സ് അസിസ്റ്റന്റ്
ഒഴിവുകളുടെ എണ്ണം : 05 (ജനറൽ-3,ഒ.ബി.സി.-2)
യോഗ്യത : ബി.എസ്.സി.ബയോളജിക്കൽ സയൻസ്,ഡി.എം.ആർ.എസ്.സി./ബി.എം.ആർ.എസ്.എസ്.സി., രണ്ട്-മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ ബി.എം.ആർ.സി.യും നാല് വർഷത്തെ പ്രവൃത്തി പരിചയവും.
പ്രായപരിധി : 35 വയസ്സ്.
അഭിമുഖം ഒക്ടോബർ 20-ന് രാവിലെ 9:30-ന് മെഡിക്കൽ കോളജ് ക്യാമ്പസിലെ അച്യുതമേനോൻ സെന്റർ ഫോർ ഹെൽത്ത് സയൻസ് സ്റ്റഡീസിൽ നടക്കും.
- തസ്തികയുടെ പേര് : അപ്രന്റീസ് ഇൻ സി.എസ്.ആർ.ടെക്നോളജി
ഒഴിവുകളുടെ എണ്ണം : 02
യോഗ്യത : ഇൻസ്ട്രുമെന്റ് മെക്കാനിക്ക്/മെക്കാനിക്ക് മെഡിക്കൽ ഇലക്ട്രോണിക്സ് എന്നിവയിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ബയോമെഡിക്കലിലോ മെഡിക്കൽ ഇലക്ട്രോണിക്സിലോ വി.എച്ച്. എസ്.ഇ.
അഭിമുഖം : ഒക്ടോബർ 21 ന് രാവിലെ ഒമ്പതിന് ക്യാമ്പസിൽ നടക്കും
- തസ്തികയുടെ പേര് :: ജൂനിയർ റീസേർച്ച് ഫെലോ
ഒഴിവുകളുടെ എണ്ണം : 02
യോഗ്യത : എം.ടെക്.ബയോമെഡിക്കൽ എൻജിനീയറിങ്/കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ എം.എ./എം.എസ്.സി.സൈക്കോളജി,മൂന്ന് മാസത്തെ പ്രവൃത്തി പരിചയം.
നെറ്റ്/ഗേറ്റ് /എം.എസ്.സി.നഴ്സിങ്, മൂന്ന് വർഷത്തെ അധ്യാപന/ഗവേഷണ പരിചയം.
ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം.
സൈക്കോളജിയിലെ ഡിപ്ലോമ/ബിരുദം അഭികാമ്യം.
പ്രായപരിധി : 35 വയസ്സ്.
അവസാന തീയതി : ഒക്ടോബർ 22
- തസ്തികയുടെ പേര് : ഫിസിയോതെറാപ്പിസ്റ്റ്
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : ഫിസിയോതെറാപ്പിയിൽ ബിരുദാനന്തര ബിരുദം. ഒരു വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം.
പ്രായപരിധി : 35 വയസ്സ്
അവസാന തീയതി : ഒക്ടോബർ 22
- തസ്തികയുടെ പേര് : പ്രോജക്ട് അസിസ്റ്റന്റ്
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : ബിരുദം,60 ശതമാനം മാർക്കോടെ സ്പെഷ്യൽ എഡ്യൂക്കേഷനിൽ ബി.എഡ്.,ഒരു വർഷത്തെ അധ്യാപന പരിചയം,
ആർ.സി.ഐ. രജിസ്ട്രേഷൻ.
പ്രായപരിധി : 35 വയസ്സ്
അവസാന തീയതി : ഒക്ടോബർ 22
- തസ്തികയുടെ പേര് : പ്രോജക്ട് ടെക്നിഷ്യൻ
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : 60 ശതമാനം മാർക്കോടെ എം.എസ്.സി.ബയോടെക്നോളജി/ബയോ കെമിസ്ട്രി/ലൈഫ് സയൻസസ്.
പ്രവൃത്തി പരിചയം അഭികാമ്യം.
പ്രായപരിധി : 35 വയസ്സ്.
അവസാന തീയതി : ഒക്ടോബർ 22
- തസ്തികയുടെ പേര് : സയന്റിസ്റ്റ് ബി
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : പബ്ലിക് ഹെൽത്ത്/കമ്മ്യൂണിറ്റി മെഡിസിൻ/ഡെന്റിസ്ട്രി/ബയോസ്റ്റാറ്റിസ്റ്റിക്സ് എന്നിവയിൽ ബിരുദാനന്തര ബിരുദം., രണ്ട് വർഷത്തെ ഗവേഷണ പരിചയം.
പ്രായപരിധി : 40 വയസ്സ്.
അവസാന തീയതി : ഒക്ടോബർ 22
- തസ്തികയുടെ പേര് : അസിസ്റ്റന്റ് പ്രൊഫസർ
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : ന്യൂറോ അനസ്തേഷ്യോളജിയിൽ എം.ഡി./ഡി.എം..,മൂന്ന് വർഷത്തെ അധ്യാപന/ഗവേഷണ പരിചയം.
അഭിമുഖം ഒക്ടോബർ 23 ന് ക്യാമ്പസിൽ നടക്കും.
വിശദ വിവരങ്ങൾക്ക് www.sctimst.ac.in എന്ന വെബ്സൈറ്റോ,ചുവടെ കൊടുത്തിട്ടുള്ള ലിങ്കോ സന്ദർശിക്കുക
Important Links | |
---|---|
More Info | Click Here |