Private JobsLatest UpdatesNursing/Medical Jobs
സ്വകാര്യ മേഖലയിലെ ഒഴിവുകളിലേക്ക് കൂടിക്കാഴ്ച
സെപ്റ്റംബര്‍ 29 ന് രാവിലെ 10 നാണ് കൂടിക്കാഴ്ച

കാസർഗോഡ് : ജില്ലാ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുളള എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ മേഖലയിലെ ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടക്കും.
സെപ്റ്റംബര്‍ 29 ന് രാവിലെ 10 നാണ് കൂടിക്കാഴ്ച.
ഇ.എം.ടി നഴ്സ്, ഫീൽഡ് കോ-ഓര്‍ഡിനേറ്റര്‍, റീജിയല്‍ മാനേജര്‍ തസ്തികകളിലേക്കാണ് കൂടിക്കാഴ്ച.
ബി.എസ്.സി/ ജനറല്‍ നഴ്സിങ് യോഗ്യതയുള്ളവര്‍ക്ക് ഇ.എം.ടി നേഴ്സ് തസ്തികയിലേക്കും,ഡിപ്ലോമ ഇന്‍ ഓട്ടോമൊബൈല്‍/ മെക്കാനിക്കല്‍ യോഗ്യതയും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക് ഫീൽഡ് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്കും,ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് റീജിയല്‍ മാനേജര്‍ തസ്തികയിലേക്കും നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 0499-4297470,9207155700.