നാഷണൽ ഹൗസിങ് ബാങ്കിൽ അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 18
നാഷണൽ ഹൗസിങ് ബാങ്കിൽ അവസരം : ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷണൽ ഹൗസിങ് ബാങ്കിൽ 16 അസിസ്റ്റൻറ് മാനേജർ ഇൻ ജൂനിയർ മാനേജ്മെൻറ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഓൺലൈനായി അപേക്ഷിക്കാം.
ഓൺലൈൻ പരീക്ഷയുടെയും അഭിമുഖത്തിൻറെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
ഒക്ടോബർ – നവംബർ മാസത്തിലായിരിക്കും പരീക്ഷ.
തസ്തികയുടെ പേര് : അസിസ്റ്റൻറ് മാനേജർ (സ്കെയിൽ -I)
- ഒഴിവുകളുടെ എണ്ണം : 16 ( ജനറൽ – 6 , ഇ.ഡബ്ലൂ.എസ് – 3 , ഒ.ബി.സി – 3 , എസ്.സി – 4)
- യോഗ്യത : ഏതെങ്കിലും വിഷയത്തിൽ 60 ശതമാനം മാർക്കോടെ ബിരുദം (എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗക്കാർക്ക് 55 ശതമാനം).
- അല്ലെങ്കിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തരബിരുദം (എസ്.സി / എസ്.ടി/ ഭിന്നശേഷി വിഭാഗക്കാർക്ക് 50 ശതമാനം).
ചാർട്ടേഡ് അക്കൗണ്ടൻറ് സി.എം.എ/ കമ്പനി സെക്രട്ടറി എന്നീ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.പ്രവൃത്തിപരിചയം ആവശ്യമില്ല.
പ്രായപരിധി : 21-30 വയസ്സിനുമിടയിൽ. 01.08.2020 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
അപേക്ഷകർ 02.08.1990 നും 01.08.1999 – ന് ഇടയിൽ ജനിച്ചവരായിരിക്കണം.
എസ്.സി/ എസ്.ടി വിഭാഗക്കാർക്ക് അഞ്ചുവർഷവും ഒ.ബി.സി വിഭാഗക്കാർക്ക് മൂന്നുവർഷവും വയസ്സിളവ് ലഭിക്കും.
പരീക്ഷ :
- മൂന്നുമണിക്കൂറുള്ള ഓൺലൈൻ പരീക്ഷയായിരിക്കും.
- പരീക്ഷയിൽ റീസണിങ് ആൻഡ് കംപ്യൂട്ടർ ആപ്റ്റിറ്റ്യൂഡ് , ജനറൽ അവയർനസ് ( സ്പെഷ്യൽ ഫോക്കസ് ഇക്കണോമി ആൻഡ് ബാങ്കിങ് ) , കംപ്യൂട്ടർ നോളജ് , ഇംഗ്ലീഷ് ലാംഗ്വേജ് , ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്.
- 25 മാർക്കിന് ഇംഗ്ലീഷിൽ ലെറ്റർ റൈറ്റിങ്ങും എസ്സേ റൈറ്റിങ്ങും ഉണ്ടായിരിക്കും.
- കേരളത്തിൽ തിരുവനന്തപുരമാണ് പരീക്ഷാകേന്ദ്രം.
അപേക്ഷിക്കേണ്ട വിധം
വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.nhb.org.in എന്ന വെബ്സൈറ്റ് കാണുക.
850 രൂപയാണ് അപേക്ഷാഫീസ്.
എസ്.സി / എസ്.ടി / ഭിന്നശേഷി വിഭാഗത്തിന് 175 രൂപയാണ്.
അപേക്ഷയോടൊപ്പം വിവിധ രേഖകൾ അപ്ലോഡ്ചെയ്യണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 18.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |