10/+2 JobsGovernment JobsJob NotificationsKerala Govt JobsLatest Updates
കുഫോസിൽ ക്യാമറാമാൻ-കം-എഡിറ്റർ ഒഴിവ് | പത്താം ക്ലാസ്സ്/ഉയർന്ന യോഗ്യതയുള്ളവർക്ക് അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 18
കുഫോസിൽ ക്യാമറാമാൻ-കം-എഡിറ്റർ ഒഴിവ് : കേരള ഫിഷറീസ്-സമുദ്രപഠന സർവകലാശാലയിൽ ക്യാമറാമാൻ-കം-നോൺ ലീനിയർ എഡിറ്റർ തസ്തികയിൽ ഒഴിവുണ്ട്.
ഒരു വർഷത്തെ കരാറടിസ്ഥാനത്തിലാണ് നിയമനം.
യോഗ്യത
- എസ്.എസ്.എൽ.സി.,ക്യാമറ-നോൺ ലീനിയർ എഡിറ്റിംഗ് കോഴ്സ്,ടെലിവിഷൻ/സിനിമാ മേഖലയിലെ അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം.
- മൾട്ടിമീഡിയ /വിഷ്യൽ കമ്മ്യൂണിക്കേഷൻ/ഡിജിറ്റൽ ഫിലിം മേക്കിങ് എന്നിവയിൽ ബിരുദം,
- ടെലിവിഷൻ/സിനിമാ മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം എന്നിവ ഉള്ളവർക്കും അപേക്ഷിക്കാം.
ശമ്പളം : 30,000 രൂപ.
ക്യാമറ, എഡിറ്റിങ് എന്നിവയിൽ പ്രയോഗിക പരീക്ഷയുണ്ടാകും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ project.recruit@kufos.ac.in എന്ന വിലാസത്തിൽ ഇമെയിലായി അയക്കണം.
കൂടുതൽ വിവരങ്ങൾക്ക് www.kufos.ac.in സന്ദർശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 18
Important Links | |
---|---|
More Details | Click Here |