കേരളത്തിലെ ഏറ്റവും പുതിയ ജോലി ഒഴിവുകൾ
Jobs In Kerala | Latest Kerala Jobs | കേരളത്തിലെ ഏറ്റവും പുതിയ തൊഴിലവസരങ്ങൾ ഇവിടെ ഉൾക്കൊള്ളിച്ചിരിക്കുന്നു.
Job News: വിവിധ സർക്കാർ സ്ഥാപനങ്ങളിലെ താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു
🆕 പ്രോഗ്രാമിങ് ഓഫീസർ ഒഴിവ്
പ്രവേശനപരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ ഒഴിവുള്ള പ്രോഗ്രാമിങ് ഓഫീസർ തസ്തികയിലേക്ക് ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
കമ്പ്യൂട്ടർ സയൻസിലെ ബി.ടെക്/ ബി.ഇ/ എം.ടെക്/ എം.ഇ അല്ലെങ്കിൽ എംസിഎ ആണ് യോഗ്യത.
സാങ്കേതിക പരിജ്ഞാനം ഉണ്ടായിരിക്കണം.
ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.
താത്പര്യമുള്ളവർ ഫെബ്രുവരി 10ന് വൈകിട്ട് നാലിനുമുമ്പ് പ്രവേശനപരീക്ഷാ കമ്മീഷണറുടെ കാര്യാലയം, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കോംപ്ലക്സ് (ഏഴാംനില), തമ്പാനൂർ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കണം.
🆕 ഡെപ്യൂട്ടേഷൻ നിയമനം
കേരള സംസ്ഥാന കർഷക കടാശ്വാസ കമ്മീഷന്റെ തിരുവനന്തപുരത്തെ ആസ്ഥാന ഓഫീസിൽ നിലവിലുള്ള രണ്ട് ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള ഒഴിവിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് നിയമിക്കപ്പെടുന്നതിന് സമാന തസ്തികയിൽ ജോലി നോക്കുന്ന സർക്കാർ വകുപ്പുകളിലെ ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
ഓഫീസ് മേലധികാരി മുഖേന സമർപ്പിക്കുന്ന ജീവനക്കാരുടെ അപേക്ഷകൾ സെക്രട്ടറി, കേരള സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ, അഗ്രികൾച്ചറൽ ഹോൾസെയിൽ മാർക്കറ്റ് കോമ്പൗണ്ട്, വെൺപാലവട്ടം, ആനയറ പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തിൽ ജനുവരി 30ന് മുമ്പായി ലഭിക്കണം.
🆕 റൂസയിൽ ഒഴിവ്
രാഷ്ട്രീയ ഉച്ചതർ ശിക്ഷാ അഭിയന്റെ (റൂസ) തിരുവനന്തപുരം സംസ്ഥാന കാര്യാലയത്തിൽ ഒരു വർഷത്തെ കരാർ വ്യവസ്ഥയിൽ പ്രോഗ്രാം മാനേജർ, പ്രോഗ്രാം അസിസ്റ്റന്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദാനന്തര ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് പ്രോഗ്രാം മാനേജറുടെ യോഗ്യത. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലുള്ള ആശയവിനിമയ ശേഷി നർബന്ധമാണ്. ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് പ്രോഗ്രാം അസിസ്റ്റന്റിന്റെ യോഗ്യത.
കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലോ പദ്ധതികളിലോ 4 വർഷത്തെ പ്രവർത്തി പരിചയം അഭികാമ്യം. പ്രായപരിധി 22-40 വയസ്സ്. അഭിമുഖം മുഖേന ആയിരിക്കും തെരഞ്ഞെടുപ്പ്. താൽപര്യമുള്ളവർ വിശദമായ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം റൂസ പ്രോജക്ട് കോ-ഓർഡിനേറ്റർ, റൂസ സംസ്ഥാന കാര്യാലയം, ഗവ. സംസ്കൃത കോളേജ് ക്യാമ്പസ്, പാളയം, യൂണിവേഴ്സിറ്റി പി.ഒ, തിരുവനന്തപുരം – 695034 എന്ന വിലാസത്തിൽ ഫെബ്രുവരി 10 വൈകിട്ട് 5 നകം അപേക്ഷിക്കണം. ഇ-മെയിൽ; keralarusa@gmail.com ഫോൺ: 0471 2303036.
🆕 ഒഴിവ്
പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ (പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം) പ്രോഗ്രാമർ, സീനിയർ കമ്പ്യൂട്ടർ പ്രോഗ്രാമർ ഒഴിവുകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എം.ടെക് (ഐടി/സിഎസ്)/എംസിഎ/എംഎസ്സി (ഐടി/സിഎസ്) ബി.ടെക് (ഐടി/സിഎസ്)
ആണ് യോഗ്യത. കമ്പ്യൂട്ടർ നെറ്റ്വർക്കിലുള്ള പരിജ്ഞാനം, ഡിബിഎംഎസ്, നെറ്റ്വർക്ക് ഓപ്പറേറ്റിങ് സിസ്റ്റം, പിഎച്ച്പി, PostgreSQL, MySQL, Laravel, Codelgniter എന്നിവ അഭിലഷണീയം. സീനിയർ കമ്പ്യൂട്ടർ പ്രോഗ്രാമർ യോഗ്യത നേടിയ ശേഷം 3 വർഷത്തെ പ്രവൃത്തിപരിചയം വേണം.
അപേക്ഷകൾ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ജനുവരി 31 വൈകിട്ട് 5 മണിക്കു മുൻപായി secy.cge@kerala.gov.in/supdtd.cge@kerala.gov.in ഇ-മെയിൽ വിലാസത്തിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: https://pareekshabhavan.kerala.gov.in/.
🆕 പ്രോഗ്രാമിങ് ഓഫീസർ ഒഴിവ്
പ്രവേശനപരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ ഒഴിവുള്ള പ്രോഗ്രാമിങ് ഓഫീസർ തസ്തികയിലേക്ക് ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ സയൻസിലെ ബി.ടെക്/ ബി.ഇ/ എം.ടെക്/ എം.ഇ അല്ലെങ്കിൽ എംസിഎ ആണ് യോഗ്യത. സാങ്കേതിക പരിജ്ഞാനം ഉണ്ടായിരിക്കണം. ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. താത്പര്യമുള്ളവർ ഫെബ്രുവരി 10ന് വൈകിട്ട് നാലിനുമുമ്പ് പ്രവേശനപരീക്ഷാ കമ്മീഷണറുടെ കാര്യാലയം, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കോംപ്ലക്സ് (ഏഴാംനില), തമ്പാനൂർ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കണം.
🆕 താൽക്കാലിക നിയമനം
കേരഫെഡ് കൊല്ലം, കരുനാഗപള്ളി മേഖലകളിൽ സെയിൽസ് പ്രമോട്ടർമാരുടെ താൽക്കാലിക നിയമനത്തിന് ബിരുദധാരികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഏകീകൃത പ്രതിമാസ ശമ്പളം 20,000 രൂപയാണ്. അപേക്ഷകൾ മാനേജിംഗ് ഡയറക്ടർ, കേരഫെഡ് ഹെഡ് ഓഫീസ്, കേര ടവർ, വെള്ളയമ്പലം, വികാസ് ഭവൻ. പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ ഫെബ്രുവരി 3 ന് വൈകുന്നേരം 5 മണിക്ക് മുൻപായി ലഭിക്കണം. ഇമെയിൽ : contact@kerafed.com .
🆕 ജനറൽ മാനേജർ ഒഴിവ്
സംസ്ഥാന സഹകരണ യൂണിയൻ കേരള കരാർ അടിസ്ഥാനത്തിൽ ജനറൽ മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കൊമേഴ്സ്, ഇക്കണോമിക്സ്, മാനേജ്മെന്റ് തുടങ്ങിയ ഏതെങ്കിലും വിഷയത്തിൽ മുഴുവൻ സമയ ബിരുദാനന്തര ബിരുദവും എച്ച്.ഡി.സി ആൻഡ് ബി.എം / ജെ.ഡി.സിയുമാണ് യോഗ്യത. പ്രായപരിധി : 40 – 50 വയസ്. ഫെബ്രുവരി 10 വൈകിട്ട് 5 നകം അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് : www.scu.kerala.gov.in, ഫോൺ: 0471 2320420.
🆕 വാക് ഇൻ ഇന്റർവ്യു
എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനായി ഫെബ്രുവരി 5ന് രാവിലെ 11ന് വാക് ഇൻ ഇന്റർവ്യു നടത്തും. സയൻസ് വിഷയങ്ങളിൽ പ്രീഡിഗ്രി അല്ലെങ്കിൽ തത്തുല്യ പരീക്ഷകളിൽ 50 ശതമാനത്തിൽ കുറയാത്ത മാർക്ക്/ ബിഗ്രേഡ് ആണ് യോഗ്യത. ക്ലാസ് 1 ബ്ലഡ് ട്രാൻസ്ഫ്യൂഷൻ അസിസ്റ്റന്റ് ടെസ്റ്റും, എസ്.എസ്.എൽ.സി/തത്തുല്യ യോഗ്യതയും 15 വർഷം സൈനിക സേവന പരിചയമുള്ള വിമുക്ത ഭടന്മാർക്കും അപേക്ഷിക്കാം.
കേരളത്തിലെ മെഡിക്കൽ കോളേജുകൾ, തിരുവനന്തപുരം പബ്ലിക് ഹെൽത്ത് ലബോറട്ടറി എന്നിവിടങ്ങളിൽ നിന്നുള്ള ഒരുവർഷ മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ ട്രെയിനിംഗ് കോഴ്സ്/തത്തുല്യ സാങ്കേതിക യോഗ്യതയും, ഡി.എം.ഇ സർട്ടിഫിക്കറ്റും ആവശ്യമാണ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡേറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0484-2386000.
🆕 വാക് ഇൻ ഇന്റർവ്യു
എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന ഫാർമസിസ്റ്റ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനായി ഫെബ്രുവരി 4ന് രാവിലെ 11ന് വാക് ഇൻ ഇന്റർവ്യു നടത്തും. സയൻസ് മുഖ്യവിഷയമായി പ്രീഡിഗ്രി/ പ്ലസ്ടു/ വൊക്കേഷണൽ ഹയർ സെക്കൻഡറിയും ഫാർമസി ഡിപ്ലോമ/ തത്തുല്യ യോഗ്യതയും കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്ട്രേഷനുമുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡേറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0484-2386000.
🆕 അപേക്ഷ ക്ഷണിച്ചു
കരുവേലിപ്പടി ഗവ. മഹാരാജാസ് താലൂക്ക് ആശുപത്രിയിൽ താത്കാലികാടിസ്ഥാനത്തിൽ ആംബുലൻസ് ഡ്രൈവറെ (എച്ച്.എം.സി) നിയമിക്കുന്നതിനായി യോഗ്യരായവരിൽനിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31. കൂടുതൽ വിവരങ്ങൾക്ക്: 0484-2210648.
🆕 അപേക്ഷ ക്ഷണിച്ചു
സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ കീഴിൽ റെസിഡൻഷ്യൽ രീതിയിൽ 9 തീരദേശ ജില്ലകളിലായി പ്രവർത്തിക്കുന്ന 10 ഗവണ്മെന്റ് ഫിഷറീസ് ടെക്നിക്കൽ ഹൈ സ്കൂളുകളിലെ വിദ്യാർത്ഥികളുടെ മാനസിക ആരോഗ്യം വികസിപ്പിക്കുന്നതിനും. വ്യക്തിത്വ വികസനത്തിനുമായി കരാർ അടിസ്ഥാനത്തിൽ കൗൺസിലർമാരെ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചു. സൈക്കോളജി/കൗൺസിലിങ്, ക്ലിനിക്കൽ സൈക്കോളജി, എം എസ് ഡബ്ള്യു (മെഡിക്കൽ ആൻഡ് സൈക്ക്യാട്രി വിഷയങ്ങളിൽ പി ജിയും സർക്കാർ മേഖലയിൽ കൗൺസലിങ് നടത്തിയുള്ള 3 വർഷത്തെ പ്രവർത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.
25 മുതൽ 45 വരെയാണ് പ്രായപരിധി. മത്സ്യതൊഴിലാളികളുടെ മക്കൾക്ക്/മേഖലയിൽ നിന്നുള്ളവർക്ക് മുൻഗണന. രണ്ടു സമീപ ജില്ലകൾക്ക് ഒരു കൗൺസിലർ എന്ന രീതിയിലാണ് നിയമനം. സ്കൂൾ പ്രവർത്തി, അവധി സമയത്തും ഓൺലൈൻ, ഭവന സന്ദർശനം, ക്യാമ്പുകൾ എന്നിവ സംഘടിപ്പിച്ച് കൗൺസലിങ് നൽകണം. 27000 രൂപയാണ് പ്രതിമാസ വേതനം. അപേക്ഷകൾ fisheriesdirector@gmail.com എന്ന ഇ-മെയിലിലോ ഫിഷറിസ് ഡയറക്ടർ, നാലാം നില, വികാസ് ഭവൻ, തിരുവനന്തപുരം – 33 എന്ന വിലാസത്തിലോ അയയ്ക്കണം. ജനുവരി 27 വൈകുന്നേരം 5 മണി വരെ അപേക്ഷ സമർപ്പിക്കാം.
🆕 വാക്ക് ഇൻ ഇന്റർവ്യൂ
സാമൂഹ്യനീതി വകുപ്പിന് കീഴിൽ തിരുവനന്തപുരം പൂജപ്പുരയിലെ ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ അപ്രന്റിസ്ഷിപ്പിന് ഭിന്നശേഷി തൊഴിൽ പരിശീലന കേന്ദ്രത്തിലെ പൂർവ വിദ്യാർഥികൾ, സ്പെഷ്യൽ സ്കൂളുകളിൽ നിന്നും തൊഴിൽ പരിശീലനം നേടിയവർ പൊതുവിദ്യാലയങ്ങളിൽ നിന്നും കുറഞ്ഞത് പ്ലസ്ടു പഠനം പൂർത്തിയാക്കിയ ഭിന്നശേഷി വിദ്യാർഥികൾ എന്നിവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. ഈ സ്ഥാപനത്തിൽ പരിശീലനം നേടിയ വിദ്യാർഥികൾക്ക് മുൻഗണന ലഭിക്കും. പ്രന്റിങ് യൂണിറ്റിലും, ടൈലറിങ് യൂണിറ്റിലും രണ്ടു വീതം അപ്രന്റിസ് ഒഴിവുകളുണ്ട്.
താൽപര്യമുള്ള വിദ്യാർഥികൾ ബന്ധപ്പെട്ട രേഖകളും അതിന്റെ പകർപ്പുകളും സഹിതം ജനുവരി 27ന് രാവിലെ 10.30 ന് പൂജപ്പുര സോഷ്യൽ ജസ്റ്റിസ് കോംപ്ലക്സിനുള്ളിലുള്ള ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ വാക്ക്-ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. ഇന്റർവ്യൂവിൽ പങ്കെടുക്കാനെത്തുന്ന ഉദ്യോഗാർഥികൾക്ക് യാത്രബത്ത നൽകുന്നതല്ല. വിശദവിവരങ്ങൾക്ക്: 0471-2343618, 0471-2343241.
🆕 അസിസ്റ്റന്റ് എഡിറ്റർ ഒഴിവ്
കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റിയിൽ അസിസ്റ്റന്റ് എഡിറ്റർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ (ഒരു വർഷം) നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരൊഴിവാണുള്ളത്. ബിരുദം, ജേർണലിസത്തിൽ ബിരുദം/ഡിപ്ലോമ/എഡിറ്റിങ്ങിലും ലേ-ഔട്ടിലും ഒരു വർഷത്തെ പ്രവൃത്തിപരിചയം, മൂന്നോ അതിലധികമോ വർഷത്തെ ജേർണലിസ്റ്റായുള്ള പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. ശമ്പളം 28100. പ്രായപരിധി 40 വയസ്.
വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, വിദ്യാഭ്യാസ യോഗ്യത, വയസ്, പ്രവൃത്തിപരിചയം ഇവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും അപേക്ഷാ ഫീസായി ഡയറക്ടർ, സാക്ഷരതാമിഷൻ അതോറിറ്റി, തിരുവനന്തപുരം എന്ന പേരിൽ എടുത്ത 250 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റും സഹിതം അക്ഷരം, പേട്ട ഗവ. സ്കൂളിന് സമീപം, പേട്ട, തിരുവനന്തപുരം – 695024 എന്ന വിലാസത്തിൽ ലഭ്യമാക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 27.
🆕 എആർ/ വിആർ ട്രെയ്നർ
കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയിൽ എആർ/വിആർ ട്രെയ്നർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.ടെക്, എം.ടെക്, ബിസിഎ, എംസിഎ വിഷയങ്ങളിലോ മറ്റു വിഷയങ്ങളിലെയോ ബിരുദധാരികൾക്ക് ഇതിലേക്ക് അപേക്ഷിക്കാം. കളമശ്ശേരി, കഴക്കൂട്ടം, പാമ്പാടി, കുന്നംകുളം എന്നിവിടങ്ങളിലെ കമ്മ്യൂണിറ്റി സ്കിൽ പാർക്കുകളിലായാണ് അവസരങ്ങളുള്ളത്. ജനുവരി 30ന് വൈകീട്ട് 5 മണിക്ക് മുമ്പ് ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.asapkerala.gov.in/careers/ സന്ദർശിക്കുക.
🆕 അപേക്ഷ ക്ഷണിച്ചു
കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയിലൂടെ KREAP ൽ (കേരള റിസോഴ്സ്സ് ഫോർ എഡ്യൂക്കേഷൻ അഡ്മിനിസ്ട്രേഷൻ ആൻഡ് പ്ലാനിംഗ്) പ്രൊജക്റ്റ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി മറ്റ് അനുബന്ധ വിഷയങ്ങളിലെ ബിരുദധാരികൾക്ക് അപേക്ഷിക്കാം. കണ്ണൂർ, കോഴിക്കോട്, കോട്ടയം, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിലായാണ് അവസരങ്ങളുള്ളത്. ജനുവരി 26 ന് വൈകീട്ട് 5 മണിക്ക് മുമ്പ് ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.asapkerala.gov.in/careers/ സന്ദർശിക്കുക.
🆕 കോർട്ട് ഓഫീസർ | തീയതി നീട്ടി
കേരള ലോകായുക്തയിൽ കോർട്ട് ഓഫീസർ (50,200-1,05,300) തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കപ്പെടുന്നതിന് സർക്കാർ വകുപ്പുകളിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്ന നിയമ ബിരുദധാരികളിൽ നിന്നും അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31 വൈകിട്ട് 5 മണിവരെ നീട്ടി.
നിശ്ചിത ശമ്പള നിരക്കിലുള്ളവരുടെ അഭാവത്തിൽ അതിന് താഴെയുള്ള ശമ്പള നിരക്കിലുള്ളവരെയും പരിഗണിക്കും. നിരാക്ഷേപ സർട്ടിഫിക്കറ്റ്, ഫോറം 144 കെ.എസ്.ആർ പാർട്ട് – 1, ബയോഡാറ്റ എന്നിവ ഉള്ളടക്കം ചെയ്തിട്ടുള്ള അപേക്ഷകൾ മേലധികാരി മുഖേന രജിസ്ട്രാർ, കേരള ലോകായുക്ത, നിയമസഭാ സമുച്ചയം, വികാസ്ഭവൻ പി.ഒ., തിരുവനന്തപുരം – 33 എന്ന വിലാസത്തിൽ ലഭിക്കണം.
🆕 വാക് ഇൻ ഇന്റർവ്യു
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന മഹിള ശിക്ഷൺ കേന്ദ്രത്തിലേക്ക് റസിഡൻഷ്യൽ ടീച്ചർ, അഡീഷണൽ ടീച്ചർ, ക്ലീനിങ് സ്റ്റാഫ് കം കുക്കിങ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് നിർദിഷ്ഠ യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾക്കായി വാക് ഇൻ ഇന്റർവ്യു നടത്തും.
അപേക്ഷകർ വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ജനുവരി 28ന് രാവിലെ 10.30ന് കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കരമന കുഞ്ചാലുംമൂട് പ്രവർത്തിക്കുന്ന സംസ്ഥാന ഓഫീസിൽ നടക്കുന്ന ഇന്റർവ്യുവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി. ഒ, തിരുവനന്തപുരം. ഫോൺ: 0471–2348666, ഇ-മെയിൽ: keralasamakhya@gmail.com, വെബ്സൈറ്റ്: www.keralasamakhya.org .