Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsDefenceGovernment JobsJob NotificationsLatest Updates

പത്താം ക്ലാസ് / തത്തുല്യ യോഗ്യതയുള്ള വനിതകൾക്ക് കരസേനയിൽ പോലീസ് ആവാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 31

കരസേനയിലെ സോൾജ്യർ ജനറൽ ഡ്യൂട്ടി തസ്തികയിൽ 99 ഒഴിവ്.

വുമൺ മിലിട്ടറി പോലീസ് വിഭാഗത്തിലാണ് നിയമനം.

ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്.

അവിവാഹിതരായ സ്ത്രീകൾ , കുട്ടികളില്ലാത്ത വിധവകൾ , വിവാഹമോചിതർ എന്നിവർക്ക് അപേക്ഷിക്കാം.

തിരഞ്ഞെടുപ്പ് : അംബാല , ലഖ്നൗ , ജബൽപുർ , ബെംഗളൂരു , ഷില്ലോങ് , പുണെ

എന്നിവിടങ്ങളിൽ നടക്കുന്ന റിക്രൂട്ട്മെൻറ് റാലി മുഖേനയായിരിക്കും തിരഞ്ഞെടുപ്പ്.

റിക്രൂട്ട്മെൻറ് റാലിയിൽ എഴുത്തുപരീക്ഷ , ശാരീരികക്ഷമതാപരീക്ഷ , വൈദ്യപരിശോധന എന്നിവയുണ്ടാകും .

ഒഴിവുകളുടെ എണ്ണം : 99

  • യോഗ്യത : 45 ശതമാനം മാർക്കോടെ എസ്.എസ്.എൽ.സി / തത്തുല്യം.
  • പരീക്ഷയിലെ എല്ലാ വിഷയങ്ങളിലും ചുരുങ്ങിയത് 33 ശതമാനം മാർക്ക് നേടിയിരിക്കണം.
  • പ്രായം : 17 1/2 -21 വയസ്സ്. 1999 ഒക്ടോബർ ഒന്നിനും 2003 ഏപ്രിൽ ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം.
  • അപേക്ഷകർ. സർവീസിനിടെ മരണപ്പെട്ട സൈനികരുടെ വിധവകൾക്ക് 30 വയസ്സുവരെ അപേക്ഷിക്കാം.

ശാരീരിക യോഗ്യത :

  • ഉയരം ചുരുങ്ങിയത് 152 സെ.മീ ഉയരത്തിന് ആനുപാതികമായ തൂക്കം.
  • ഏഴര മിനിറ്റിൽ 1.6 കിലോമീറ്റർ ഓട്ടം , 10 അടി ലോങ് ജമ്പ്
  • 3 അടി ഹൈജമ്പ് എന്നിവയുൾപെടുന്ന ശാരീരികക്ഷമതാ പരിശോധനയിൽ യോഗ്യത നേടണം.

അപേക്ഷ സമർപ്പിക്കേണ്ട വിധം 


www.joinindianarmy.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം.

റിക്രൂട്ട്മെൻറ് റാലിക്കുള്ള അഡ്മിറ്റ് കാർഡ് ഇതേ വെബ്സൈറ്റിൽനിന്ന് പിന്നീട് ലഭ്യമാകും.

  • അഡ്മിറ്റ് കാർഡിൽ പറഞ്ഞിട്ടുള്ള സ്ഥലത്തും സമയത്തും അഡ്മിറ്റ് കാർഡിൻറ പകർപ്പ് ,
  • 20 പാസ്പോർട്ട് സൈസ് ഫോട്ടോകൾ ( മൂന്ന് മാസത്തിനകം എടുത്തത് ) , ജാതിസർട്ടിഫിക്കറ്റ് , വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റ്
  • നേറ്റിവിറ്റി / ഡൊമിസൈൽ സർട്ടിഫിക്കറ്റ് ( ഫോട്ടോ പതിച്ചത് ) , സ്കൂളിൽ നിന്നുള്ള സ്വഭാവസർട്ടിഫിക്കറ്റ് , പഞ്ചായത്ത്/ മുനിസിപ്പൽ കോർപ്പറേഷനിൽനിന്നുള്ള സ്വഭാവ സർട്ടിഫിക്കറ്റ്
  • അവിവാഹിതയെന്ന് തെളിയിക്കുന്ന പഞ്ചായത്ത് / മുനിസിപ്പൽ കോർപ്പറേഷനിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ( ഫോട്ടോ പതിച്ചത് ) എന്നിവയുടെ ഒറിജിനലും സാക്ഷ്യപ്പെടുത്തിയ രണ്ട് പകർപ്പുകളുമായി എത്തണം.
  • സർട്ടിഫിക്കറ്റുകളെല്ലാം ആറുമാസത്തിനുള്ളിൽ നേടിയതാവണം.

അപേക്ഷ അയയ്ക്കുന്നത് സംബന്ധിച്ച് സംശയങ്ങൾ ദൂരീകരിക്കാൻ 011-26173840 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.

ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 31.

Important Links
Official Notification Click Here
Apply Online Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!