Government JobsJob NotificationsKerala Govt JobsLatest UpdatesNursing/Medical JobsPart Time Jobs
വാത്സല്യ സ്പർശത്തിൽ ഫീൽഡ് നഴ്സ് ആവാം
അഭിമുഖ തീയതി : ഓഗസ്റ്റ് 6
ഐ.ടി.ഡി.പി. ഓഫീസിൻറ പരിധിയിൽ വാത്സല്യസ്പർശം പദ്ധതിയിൽ അഗളി , പുതൂർ , ഷോളയൂർ പഞ്ചായത്തുകളിലെ പട്ടികവർഗ കോളനികളിൽ ഫീൽഡ് നഴ്സുമാരെ നിയമിക്കുന്നു.
ഒറ്റപ്പാലം ബ്ലോക്ക് പരിധിയിലുള്ള ജി.എൻ.എം / എ.എൻ.എം കോഴ്സ് പാസായ പട്ടികവർഗ വിഭാഗക്കാരായ യുവതികൾക്കാണ് അവസരം.
പ്രതിമാസം 10,000 രൂപ വേതനം ലഭിക്കും.
തിരഞ്ഞെടുപ്പ് :
വിദ്യാഭ്യാസയോഗ്യത , ജാതി എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഓഗസ്റ്റ് 6 – ന് രാവിലെ 10 ന് അട്ടപ്പാടി ഐ.ടി.ഡി.പി. ഓഫീസിൽ കൂടികാഴ്ചക്ക് എത്തണം.
അഭിമുഖത്തിൽ പങ്കെടുക്കുന്നവർ കോവിഡ് 19 മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് പ്രോജക്ട് ഓഫീസർ അറിയിച്ചു.
ഫോൺ : 04924254382