Bank jobsBanking/Insurance JobsEngineering JobsJob NotificationsLatest Updates
SBI-യിൽ 3850 ഓഫീസർ അവസരം
അപേക്ഷ അയക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 16
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 3850 സർക്കിൾ ബേസ്ഡ് ഓഫീസർ ഒഴിവുണ്ട്.
എസ്.ബി.ഐ.യുടെ ഏഴ് സർക്കിളുകളിലാണ് ഒഴിവ് .
അപേക്ഷിക്കുന്ന സർക്കിളുകളിലായിരിക്കും നിയമനം .
ഒരാൾക്ക് ഒരു സംസ്ഥാനത്തിലേക്ക് മാത്രമേ അപേക്ഷിക്കാനാവൂ .
ഒഴിവുള്ള സർക്കിളുകൾ : അഹമ്മദാബാദ് , ബെംഗളൂരു , ഭോപ്പാൽ , ചെന്നൈ , ഹൈദരാബാദ് , ജയ്പുർ , മഹാരാഷ്ട്ര .
യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുദം .
പ്രായപരിധി :
- 01.08.2020 – ന് – 30 വയസ്സ്.ഉദ്യോഗാർത്ഥികൾ 02.08.1990 ന് ശേഷം ജനിച്ചവരായിരിക്കണം
- എസ്.സി. / എസ്.ടി . വിഭാഗത്തിന് അഞ്ചുവർഷവും ഒ.ബി.സി. വിഭാഗത്തിന് മൂന്നുവർഷവും വയസ്സിളവ് ലഭിക്കും .
പ്രവൃത്തിപരിചയം : ഏതെങ്കിലും ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കിലോ റീജണൽ റൂറൽ ബാങ്കിലോ ഓഫീസറായുള്ള രണ്ടുവർഷത്തെ പ്രവൃത്തിപരിചയം .
- അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശികഭാഷ അറിഞ്ഞിരിക്കണം.
- അപേക്ഷിക്കുന്നതിനൊപ്പം പ്രാദേശികഭാഷപരിജ്ഞാനം തെളിയിക്കുന്നതിനായി അതത് സംസ്ഥാനങ്ങളിലെ പത്താംക്ലാസ് / പന്ത്രണ്ടാം ക്ലാസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.
തിരഞ്ഞെടുപ്പ് :
- ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവരെ അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ് .
- അപേക്ഷകരുടെ അടിസ്ഥാനത്തിൽ ചിലപ്പോൾ എഴുത്തു പരീക്ഷയുണ്ടാകും .
- സർക്കിൾ ബേസ്ഡ് ഓഫീസറായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആറുമാസത്തെ പ്രൊബേഷൻ സമയമുണ്ടായിരിക്കും .
- അപേക്ഷാഫീസ് : 750 രൂപയാണ് . എസ്.സി / എസ്.ടി / ഭിന്നശേഷി വിഭാഗത്തിന് ഫീസില്ല.
- ഓൺലൈനായി ഫീസടയ്ക്കാം .
അപേക്ഷിക്കേണ്ട വിധം
അപേക്ഷിക്കാനും വിശദവിവരങ്ങൾക്കുമായി www.sbi.co.in/careers എന്ന വെബ്സൈറ്റ് കാണുക .
വെബ്സൈറ്റിൽ അപേക്ഷയോടൊപ്പം അനുബന്ധരേഖകളും അപ്ലോഡ് ചെയ്യണം .
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 16 .
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |