Latest UpdatesGovernment JobsJob NotificationsKerala Govt Jobs
ഡയറി ലാബിൽ അനലിസ്റ്റ് ഒഴിവുകൾ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 1
ക്ഷീരവികസന വകുപ്പിന് കീഴിൽ തിരുവനന്തപുരത്തുള്ള സ്റ്റേറ്റ് ഡയറി ലബോറട്ടറിയിൽ നാല് അനലിസ്റ്റുമാരുടെ ഒഴിവുണ്ട് .
കരാർ നിയമനമാണ് .
തസ്തികയുടെ പേര് : കെമിക്കൽ വിഭാഗം അനലിസ്റ്റ്
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : ബി.ടെക് . ഡയറി സയൻസിൽ ബിരുദം , ആറുമാസമെങ്കിലും എൻ.എ.ബി.എൽ അക്രഡിറ്റഡ് ലാബിൽ പ്രവർത്തിച്ച പരിചയം . ഡയറി സയൻസ് ബി.ടെക് യോഗ്യതയുള്ളവരുടെ അഭാവത്തിൽ അനലറ്റിക്കൽ കെമിസ്ട്രിയിൽ ബിരുദാനന്തരബിരുദം , കെമിസ്ട്രിയിലോ
ബയോകെമിസ്ട്രിയിലോ ബിരുദം അല്ലെങ്കിൽ ബിരുദാനന്തരബിരുദം .
തസ്തികയുടെ പേര് : മെക്രോബയോളജി വിഭാഗം അനലിസ്റ്റ്
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : ഡയറി / ഫുഡ് മെക്രോബയോളജിയിൽ ബിരുദാനന്തരബിരുദം , രണ്ടുവർഷം എൻ.എ.ബി.എൽ അക്രഡിറ്റഡ് ലാബിൽ പ്രവർത്തിച്ച പരിചയം . ഡയറി / ഫുഡ് മൈക്രോബയോളജിയിൽ ബിരുദാനന്തരബിരുദ യോഗ്യതയുള്ളവരുടെ അഭാവത്തിൽ ബി.ടെക് ഡയറി സയൻസിൽ ബിരുദമോ ജനറൽ മെക്രോബയോളജിയിൽ ബിരുദാനന്തര ബിരുദമോ ഉള്ളവരെ പരിഗണിക്കും .
പ്രായപരിധി : 40 വയസ്സ് .
ശമ്പളം : 30000 രൂപയാണ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
- www.dairydevelopment.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ ലോഗിൻ ചെയ്യുക
- അപേക്ഷകർക്ക് ഇമെയിൽ മാർഗമോ,തപാൽ മാർഗമോ അപേക്ഷിക്കാം
- അപേക്ഷകർ യോഗ്യത അനുസരിച്ച് യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം
- ആവശ്യമെങ്കിൽ അപേക്ഷാ ഫീസ് അടയ്ക്കുക.
ബയോഡേറ്റ
ഡയറക്ടർ ,
ക്ഷീരവികസനവകുപ്പ് ,
പട്ടം പാലസ് പി.ഒ. ,
തിരുവനന്തപുരം- 695004
എന്ന വിലാസത്തിലോ dddtvm@gmail.com എന്ന ഇ- മെയിൽ വിലാസത്തിലോ അയയ്ക്കണം.
വിശദവിവരങ്ങൾക്കായി www.dairydevelopment.kerala.gov.in എന്ന വെബ്സൈറ്റ് കാണുക .
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 1
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |