10/+2 JobsCareer In ShortContract Based JobsDistrict Wise JobsGovernment JobsJob NotificationsJobs @ IndiaLatest UpdatesStenographer
ഇൻകംടാക്സ് അപ്പലേറ്റ് ട്രിബ്യൂണലിൽ 35 പ്രൈവറ്റ് സെക്രട്ടറി ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 10.
Income Tax Appellate Tribunal Notification 2024 : ഇൻകംടാക്സ് അപ്പലേറ്റ് ട്രിബ്യൂണലിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
35 ഒഴിവുണ്ട്.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : പ്രൈവറ്റ് സെക്രട്ടറി
- ഒഴിവ്-20
- ശമ്പളം: 44,900 രൂപ മുതൽ 1,42,400 രൂപ വരെ
തസ്തികയുടെ പേര് : സീനിയർ പ്രൈവറ്റ് സെക്രട്ടറി
- ഒഴിവ്-15
- ശമ്പളം: 47,600 രൂപ മുതൽ 1,51,100 രൂപ വരെ
യോഗ്യത:
- ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത,
- ഇംഗ്ലീഷിൽ 120 വേഡ്/ മിനിറ്റ് ഷോർട്ട് ഹാൻഡ് സ്പീഡ്,
- കംപ്യൂട്ടർ പരിജ്ഞാനം,
- മൈക്രോസോഫ്റ്റ് ഓഫീസ്, എക്സൽ, പേജ് മേക്കർ എന്നീ സോഫ്റ്റ്‌വേറുകളിൽ പ്രവീണ്യം.
പ്രായം: 35 വയസ്സ് കവിയരുത്.
സംവരണവിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും.
എഴുത്തുപരീക്ഷ, സ്റ്റിൽ ടെസ്റ്റ്, അഭിമുഖം എന്നിവയിലൂടെയാണ് തിരഞ്ഞെടുപ്പ്.
ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത, ബെംഗളൂരു, ഗുവാഹാട്ടി, അഹമ്മദാബാദ്, ലഖ്‌നൗ എന്നിങ്ങനെ എട്ട് പരീക്ഷാകേന്ദ്രങ്ങളാണുള്ളത്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ തപാലിൽ അയക്കണം.
വിശദവിവരങ്ങൾക്ക് www.itat.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 10.
Important Links |
|
---|---|
Official Notification & Application Form | Click Here |
More Info | Click Here |