കെ-സ്പേസിൽ ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 2 (5PM).
Kerala Spacepark (KSPACE) Notification 2024 for Technical Assistant (Media) : കേരള സ്പേസ് പാർക്കിൽ (KSPACE) ടെക്നിക്കൽ അസിസ്റ്റന്റിന്റെ (മീഡിയ) ഒരൊഴിവിലേക്ക് അപേക്ഷിക്കാം.
കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : ടെക്നിക്കൽ അസിസ്റ്റന്റ്
ശമ്പളം: 25,200 രൂപ
യോഗ്യത: പ്ലസ് ടു അല്ലെങ്കിൽ ഉയർന്ന യോഗ്യത.
അംഗീകൃത സ്ഥാപനത്തിൽനിന്ന് സ്റ്റിൽ സർട്ടിഫിക്കറ്റ്. ഗ്രാഫിക് ഡിസൈനിങ് സോഫ്റ്റ്വെയറിൽ മികവുണ്ടായിരിക്കണം.
കംപ്യൂട്ടർ പരിജ്ഞാനം.
മികച്ച ആശയവിനിമയശേഷി.
അംഗീകൃത സ്ഥാപനത്തിൽ ഒരു വർഷ പ്രവൃത്തിപരിചയം. (യോഗ്യത സംബന്ധിച്ച വിശദാംശങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക)
പ്രായം: 30 വയസ്സ് കവിയരുത്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
സി.എം.ഡി. വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 2 (5PM).
വിശദ വിവരങ്ങൾക്ക് www.cmd.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Info | Click Here |