ആകാശവാണിയിൽ അവസരം
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: ഫെബ്രുവരി 26.
Akashvani Recruitment Notification 2024 : ആകാശവാണി കോഴിക്കോട് നിലയം അവതാരകരുടെ താത്കാലിക പട്ടിക തയ്യാറാക്കുന്നു.
അപേക്ഷകർ കോഴിക്കോട് സ്ഥിരതാമസക്കാർ ആയിരിക്കണം.
പ്രായം : 20-നും 50-നും മധ്യേ.
യോഗ്യത :
- ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത ബിരുദമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത.
- മലയാളഭാഷ തെറ്റുകൂടാതെ ഉപയോഗിക്കാനുള്ള കഴിവ്,
പ്രക്ഷേപണ യോഗ്യമായ ശബ്ദം, ഉച്ചാരണശുദ്ധി എന്നിവ നിർബന്ധമാണ്. - താത്കാലിക പാനലിൽ അംഗമാകുന്നത് ഒരുതരത്തിലും സ്ഥിരനിയമനത്തിന് അർഹതയാവില്ല.
എഴുത്ത് പരീക്ഷ, ശബ്ദ പരിശോധന, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
അപേക്ഷാഫീസ്: GST ഉൾപ്പെടെ 354 രൂപ ഡിമാൻഡ് ഡ്രാഫ്റ്റായോ ഓൺലൈനായോ അടയ്ക്കാം.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കാക്കനാടുള്ള CEPZ ബ്രാഞ്ചിലാണ് ഓൺലൈൻ തുക അടയ്ക്കേണ്ടത്.
ബാങ്ക് വിവരങ്ങൾ ചുവടെ ചേർക്കുന്നു
അക്കൗണ്ടിൻ്റെ പേര് : PBBC REMITTANCE AC@SBI
- അക്കൗണ്ട് നമ്പർ : 10295186492
- ഐഎഫ്എസ് കോഡ്: SBIN0009485
- MICR കോഡ്: 682002015
- Branch: CEPZ, Kakkanad
അപേക്ഷ സമർപ്പിക്കേണ്ട വിധം
തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം
വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ (ഫോൺ നമ്പർ ഉൾപ്പെടെ) പ്രായം, വിദ്യാഭ്യാസ യോഗ്യത, മേൽവിലാസം എന്നിവ തെളിയിക്കുന്ന രേഖകളും അപേക്ഷാ ഫീസ് ഓൺലൈൻ അടച്ചതിന്റെ രേഖയോ ഡിമാൻഡ് ഡ്രാഫ്റ്റോ സഹിതം കോഴിക്കോട് നിലയത്തിൽ ലഭിക്കേണ്ട അവസാന തീയതി: ഫെബ്രുവരി 26.
അപേക്ഷ അയക്കേണ്ട വിലാസം:
സ്റ്റേഷൻ ഡയറക്ടർ,
ആകാശവാണി,
കോഴിക്കോട് – 32.
Important Links | |
---|---|
Official Website | Click Here |