ഇലക്ട്രോണിക്സ് കോർപ്പറേഷനിൽ 363 അപ്രന്റിസ് ഒഴിവ്
യോഗ്യത : എൻജിനീയറിങ് ബിരുദം/ഡിപ്ലോമ
Electronics Corporation of India Limited (ECIL) Notification 2023 : കേന്ദ്ര ആണവോർജ മന്ത്രാലയത്തിന് കീഴിൽ ഹൈദരാബാദിലുള്ള ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ (ഇ.സി.ഐ.എൽ) അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം. എൻജിനീയറിങ് ബിരുദധാരികളായ 250 പേരെയും ഡിപ്ലോമക്കാരായ 113 പേരെയുമാണ് തിരഞ്ഞെടുക്കുക. ഒരുവർഷമാണ് പരിശീലനം.
വിഷയങ്ങൾ :
- ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്,
- കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്,
- മെക്കാനിക്കൽ,
- ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്,
- സിവിൽ,
- ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ്.
യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ 2021 ഏപ്രിൽ ഒന്നിനോ അതിനുശേഷമോ നാലുവർഷത്തെ ബി.ഇ./ബി.ടെക്./ മൂന്നുവർഷത്തെ ഡിപ്ലോമ കോഴ്സ് പാസായിരിക്കണം.
നിലവിൽ എവിടെയെങ്കിലും അപ്രന്റിസ്ഷിപ്പ് ചെയ്യുന്നവരോ മുൻപ് ചെയ്തവരോ അപേക്ഷിക്കാൻ അർഹരല്ല.
പ്രായം : 31.12.2023 – ന് 25 വയസ്സ് കവിയരുത്.
എസ്.സി.,/എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവുണ്ട്.
ഭിന്നശേഷിക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.
സ്റ്റൈപ്പൻഡ് : എൻജിനീയറിങ് ബിരുദധാരികൾക്ക് 9,000 രൂപ. ഡിപ്ലോമക്കാർക്ക് 8,000 രൂപ.
തിരഞ്ഞെടുപ്പ് : യോഗ്യതാമാർക്കിന്റെ അടിസ്ഥാനത്തിൽ സർട്ടി ഫിക്കറ്റ് പരിശോധന നടത്തിയായിരിക്കും തിരഞ്ഞെടുപ്പ്.
ഡിസംബർ 21, 22 തീയതികളിൽ സർട്ടിഫിക്കറ്റ് പരിശോധന നടക്കും.
2024 ജനുവരി ഒന്നിന് പരിശീലനമാരംഭിക്കും.
വിശദവിവരങ്ങൾ www.ecil.co.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷകർ എൻ.എ.ടി.എസ്.പോർട്ടലിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം.
അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 15.
Important Links |
|
---|---|
Official Notification | Click Here |
More Info & Apply Online | Click Here |