Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsDistrict Wise JobsErnakulamGovernment JobsJob NotificationsJobs @ KeralaKerala Govt JobsLatest Updates

പത്താം ക്ലാസ്/പ്ലസ് ടു യോഗ്യതയുള്ളവർക്ക് കേരള ഹൈക്കോടതിയിൽ ജോലി നേടാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 26 (4PM)

കേരള ഹൈക്കോടതിയിൽ വാച്ച്മാൻ, കംപ്യൂട്ടർ അസിസ്റ്റന്റ്, ഓഫീസ് അറ്റൻഡന്റ് ഒഴിവുകൾ


കേരള ഹൈക്കോടതി വാച്ച്മാൻ, കംപ്യൂട്ടർ അസിസ്റ്റന്റ്, ഓഫീസ് അറ്റൻഡന്റ് തസ്തികകളിലായി അപേക്ഷ ക്ഷണിച്ചു.

വാച്ച്മാൻ തസ്തികയിൽ നേരിട്ടുള്ള നിയമനവും മറ്റ് തസ്തികകളിൽ താത്കാലിക നിയമനവുമാണ്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : വാച്ച്മാൻ

  • ഒഴിവുകളുടെ എണ്ണം : 04
  • ശമ്പളം: 24,400 രൂപ മുതൽ 55 ,200 രൂപ വരെ
  • യോഗ്യത: പത്താംക്ലാസ് വിജയിച്ചിരിക്കണം/തത്തുല്യം.

ബിരുദ യോഗ്യതയുള്ളവർ അപേക്ഷിക്കാൻ അർഹരല്ല.

  • മികച്ച ശാരീരികക്ഷമത, പകലും രാത്രിയും തൊഴിൽ ചെയ്യാൻ സന്നദ്ധനായിരിക്കണം.

ഭിന്നശേഷി വിഭാഗക്കാർ അപേക്ഷിക്കാൻ അർഹരല്ല.

പ്രായം : 02-01-1987-നും 01-01-2005-നും ഇടയിൽ ജനിച്ചവരാകണം (രണ്ട് തീയതിയും ഉൾപ്പെടെ)

സംവരണ വിഭാഗക്കാർ നിയമാനുസൃത വയസ്സിളവിന് അർഹരാണ്.

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ്.

100 മാർക്കിന്റെ ഒബ്ജക്ടീവ് പരീക്ഷയിൽ ,

  • ജനറൽ നോളജ് ആൻഡ് കറന്റ് അഫയേഴ്സ് (50 മാർക്ക്),
  • ന്യൂമറിക്കൽ എബിലിറ്റി (20 മാർക്ക്),
  • മെന്റൽ എബിലിറ്റി (15 മാർക്ക്),
  • ജനറൽ ഇംഗ്ലീഷ് (15 മാർക്ക്) വിഷയങ്ങളിൽനിന്നായി ചോദ്യങ്ങളുണ്ടാകും.

അപേക്ഷാഫീസ്: 500 രൂപ (എസ്.സി./ എസ്.ടി. വിഭാഗങ്ങൾക്ക് ഫീസ് ബാധകമല്ല).

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ രണ്ട് ഘട്ടമായി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.

  • ആദ്യഘട്ടം അവസാന തീയതി : ഒക്ടോബർ 26.
  • രണ്ടാം ഘട്ടം അവസാന തീയതി: നവംബർ 6.

ഓഫ്‌ലൈൻ ആയി അപേക്ഷാഫീസ് അടക്കേണ്ട അവസാന തീയതി: നവംബർ 18


തസ്തികയുടെ പേര് : കംപ്യൂട്ടർ അസിസ്റ്റന്റ്

  • ശമ്പളം: 21,060 രൂപ
  • യോഗ്യത: പ്ലസ് ടു വിജയം/തത്തുല്യം,

തസ്തികയുടെ പേര് : ഓഫീസ് അറ്റൻഡന്റ്

  • ശമ്പളം: 18225 രൂപ

യോഗ്യത:

  • എസ്.എസ്.എൽ.സി. വിജയിച്ചിരിക്കണം/തത്തുല്യം.
  • മികച്ച ശാരീരികക്ഷമത. ജുഡീഷ്യറി മേഖലയിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന.

തിരഞ്ഞെടുപ്പ്: അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ തപാലായി അയക്കണം.

വിലാസം:

Registrar (Computerisation) Cum-Director (IT),
High Court of Kerala,
Ernamkulam-31.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 26 (4PM)


കൂടാതെ വിരമിച്ചവർക്കും അവസരം


ഡിജിറ്റലൈസഷൻ ഓഫീസർ/ഫെസിലിറ്റേറ്റിങ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാം.

ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം.

ശമ്പളം : 29,700 രൂപ.

ഹൈക്കോടതി/ജില്ലാ കോടതികളിൽ നിന്ന് വിരമിച്ചവരായിരിക്കണം. (കാറ്റഗറി JR/DR/AR/FSO/SO/Co).

പ്രായം: 62 കവിയരുത്.

അപേക്ഷ സമർപ്പിക്കേണ്ട വിധം

തപാലായി അയക്കണം.

വിലാസം:

Registrar (Computerisation) Cum Director (IT),
High Court of Kerala,
Ernakulam-31.

പുതിയ വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നത് വരെ ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.

Image Credits : Mathrubhumi Thozhilvartha

വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും www.hckrecruitement.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Important Links

Watchman : Notification Click Here
For More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!