District Wise JobsErnakulamGovernment JobsJob NotificationsLatest Updates
Audition to Casual Assignee Panel 2023 | Akashvani Kochi FM
Last Date : 2023 July 22
ആകാശവാണി കൊച്ചി FM പ്രക്ഷേപണം ചെയ്യുന്ന പരിപാടികൾ അവതരിപ്പിക്കുന്നതിന് താൽക്കാലികാടിസ്ഥാനത്തിൽ അവതാരകരുടെ ഒരു പട്ടിക തയ്യാറാക്കുന്നു. ഇതിലേക്കായി കഴിവും യോഗ്യതയും താല്പര്യവുമുള്ളവർക്ക് അപേക്ഷിക്കാവുന്നവതാണ്.
- അപേക്ഷകർ എറണാകുളം ജില്ലയിൽ സ്ഥിരതാമസക്കാർ ആയിരിക്കണം.
- പ്രായം 20നും 50നും ഇടയിൽ.
- ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃതബിരുദമാണ് അടിസ്ഥാന വിദ്യാഭ്യാസയോഗ്യത.
- പ്രക്ഷേപണകലയോടുള്ള താല്പര്യം, കല, സാഹിത്യം , സമകാലിക വിഷയങ്ങൾ എന്നിവയിലുള്ള ഉള്ള അഭിരുചി, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവ അഭികാമ്യം.
- മലയാളഭാഷ തെറ്റുകൂടാതെ കൈകാര്യം ചെയ്യാൻ കഴിയണം. കൂടാതെ പ്രക്ഷേപണയോഗ്യമായ ശബ്ദം, ഉച്ചാരണശുദ്ധി എന്നിവയും വേണം .
- രാവിലെ 5 മണി മുതൽ രാത്രി 11 വരെയുള്ള പ്രക്ഷേപണത്തിൽ മൂന്നു ഷിഫ്റ്റുകളിലായാണ് ജോലി ചെയ്യേണ്ടിവരിക.
GST ഉൾപ്പടെ 354 രൂപയാണ് അപേക്ഷാഫീസ്.
മൂന്നുഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടത്തുക. എഴുത്തുപരീക്ഷയാണ് ആദ്യം. എഴുത്തുപരീക്ഷ വിജയിക്കുന്നവരുടെ ശബ്ദം, അഭിരുചി എന്നിവ പരിശോധിക്കുന്നതാണ് രണ്ടാം ഘട്ടം. മൂന്നാംഘട്ടം അഭിമുഖമാണ്.
ഓൺലൈനായി അപേക്ഷിക്കുന്നവർ ഈ ഫോം പൂരിപ്പിക്കുക. പാസ്പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡ്, ഡിഗ്രി സർട്ടിഫിക്കറ്റ്, ഓഡിഷൻ ഫീ അടച്ചതിന്റെ തെളിവ് എന്നിവ അപ്‌ലോഡ് ചെയ്യേണ്ടതാണ് (ഫോർമാറ്റ്: JPEG/PDF , ഫയൽ സൈസ്: 1 MBയിൽ താഴെ).
അപേക്ഷയുടെ പ്രിന്റ് ഔട്ട് പരീക്ഷാ സമയത്ത് കൊണ്ട് വരിക (ഓൺലൈൻ അപേക്ഷ പൂരിപ്പിച്ച് സമർപ്പിച്ച് കഴിയുമ്പോൾ പൂരിപ്പിച്ച അപേക്ഷയുടെ പകർപ്പ് നിങ്ങളുടെ ഇ-മെയിൽ വിലാസത്തിലേക്ക് വരുന്നതാണ് ) ഓൺലൈനായി അപേക്ഷിക്കാവുന്നതിന്റെ അവസാന തീയതി 2023 ജൂലൈ 22.
ഓഫ്‌ലൈനായി അപേക്ഷിക്കുന്നവർ അപേക്ഷാഫീസ് ഓൺലൈനായി അടച്ചതിന്റെ രസീത് , വയസ്, വിദ്യാഭ്യാസ യോഗ്യത, താമസസ്ഥലം എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങൾ, ബയോഡേറ്റ എന്നിവയോടൊപ്പം വെള്ളക്കടലാസിൽ തയ്യാറാക്കിയ വിശദമായ അപേക്ഷ 2023 ജൂലൈ 15-ന് മുൻപ് ലഭിക്കത്തക്കവണ്ണം രജിസ്റ്റേർഡ് തപാലിൽ അയക്കുക. അപേക്ഷയുടെ പകർപ്പ് പരീക്ഷാ സമയത്ത് കൊണ്ടുവരേണ്ടതാണ്.
വിലാസം:
Station Director,
Akashavani Kochi,
Thrikkakkara PO,
Kochi – 682021
കവറിനു പുറത്ത് ‘Audition for Casual Panel 2023′ എന്ന് രേഖപ്പെടുത്തുക.
പ്രത്യേക ശ്രദ്ധയ്ക്ക് :
1.അപേക്ഷകർ ഓൺലൈനായോ ഓഫ്‌ലൈനായോ ഏതെങ്കിലും ഒരു വിധത്തിൽ മാത്രമേ അപേക്ഷിക്കാവൂ. രണ്ടു രീതിയിലും അപേക്ഷിക്കേണ്ടതില്ല.
2. ആകാശവാണിയിൽ പരിപാടികൾ അവതരിപ്പിക്കുവാനായി ശബ്ദ കലാകാരരുടെ ഒരു പാനൽ തയ്യാറാക്കുന്നതിനാണ് ഈ ഓഡിഷൻ . ഇത് ആകാശവാണിയിൽ / പ്രസാർ ഭാരതിയിൽ സ്ഥിരമോ താത്കാലികമോ ആയ നിയമനത്തിനുള്ള റിക്രൂട്ട്മെൻറ് അല്ല . പാനലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവരെ ആകാശവാണി കൊച്ചി നിലയത്തിൽ അവരുടെ സേവനം ആവശ്യം വരുന്ന മുറയ്ക്ക് മാത്രമേ പരിപാടികൾ അവതരിപ്പിക്കാൻ ക്ഷണിക്കുകയുള്ളൂ .
Please Note!
1.Applicant should apply either through online or through offline mode. DO NOT APPLY THROUGH BOTH CHANNELS.
2.This audition is intended for the formation of a panel of voice artists for presenting programmes at Akashvani Kochi. This is not a recruitment to temporary or permanent posts in Akashvani/Prasar Bharati. Artists selected to the panel will be invited to present programmes only as and when their services are required at the station.
FEE PAYMENT
Please start filling the form after remitting money to the account mentioned below via Online Bank Transfer, UPI payment etc. Please mention ‘Name & Mobile Number of the applicant‘ in the remarks column of payment.
താഴെ സൂചിപ്പിച്ചിരിയ്ക്കുന്ന അക്കൗണ്ടിൽ ഓൺലൈൻ ബാങ്ക് ട്രാൻസ്ഫർ, യുപിഐ പേയ്മെന്റ് തുടങ്ങിയവ വഴി പണം അടച്ചതിന് ശേഷം ഫോം പൂരിപ്പിക്കാൻ ആരംഭിക്കുക. പേയ്‌മെന്റിന്റെ റിമാർക്സ് കോളത്തിൽ ‘അപേക്ഷകന്റെ പേരും മൊബൈൽ നമ്പറും‘ രേഖപ്പെടുത്തുക.
Audition fee is Rs. 354/- (Rupees Three hundred and Fifty Four Only)
Account Number : 10295186492
Name : PBBC REMITTANCE ACCOUNT
IFSC : SBIN0009485
BANK : STATE BANK OF INDIA
BRANCH : CEPZ KAKKANAD
UPI ID: pbbcremittanceac@sbi
Important Links |
|
---|---|
More Info | Click Here |
To Apply Online | Click Here |