ഇന്ത്യൻ ഓയിലിൽ 56 നോൺ എക്സിക്യുട്ടീവ് ഒഴിവ്
ഐ.ടി.ഐ/ഡിപ്ലോമക്കാർക്ക് അപേക്ഷിക്കാം | അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 27
IOCL Notification 2022 : ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പൈപ്പ് ലൈൻ ഡിവിഷനിൽ നോൺ എക്സിക്യുട്ടീവിന്റെ 56 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
എൻജിനീയറിങ് അസിസ്റ്റന്റ്, ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികകളിലാണ് അവസരം.
ഐ.ടി.ഐ.,ഡിപ്ലോമ യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം.
വിവിധ സംസ്ഥാനങ്ങളിലാണ് ഒഴിവുകൾ
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : എൻജിനീയറിങ് അസിസ്റ്റന്റ് (മെക്കാനിക്കൽ, ഇലക്ട്രിക്കൽ,ടി.ആൻഡ് ഐ, ഓപ്പറേഷൻസ് വിഭാഗങ്ങളിലാണ് അവസരം).
യോഗ്യത – മെക്കാനിക്കൽ/ഓട്ടോ മൊബൈൽ/ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/ ഇൻസ്ട്രുമെന്റേഷൻ ആൻഡ് പ്രോസസ് കൺട്രോൾ/കെമിക്കൽ ഇലക്ട്രോണിക്സ് ആൻഡ് റേഡിയോ കമ്യൂണിക്കേഷൻ/ ഇൻസ്ട്രുമെന്റേഷൻ കൺട്രോൾ എൻജിനീയറിങ്ങിൽ
ത്രിവത്സര ഡിപ്ലോമ (ലാറ്ററൽ എൻട്രിയിലൂടെ എത്തിയവർക്ക് രണ്ട് വർഷം മതി). കുറഞ്ഞത് 55 ശതമാനം മാർക്കോടെയായിരിക്കണം വിജയം.
എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാർക്ക് പാസ്മാർക്ക് മതി.
ശമ്പള സ്കെയിൽ : 25,000-1,05,000 രൂപ.
തസ്തികയുടെ പേര് : ടെക്നിക്കൽ അറ്റൻഡന്റ്
യോഗ്യത : പത്താം ക്ലാസ് വിജയവും ഐ.ടി.ഐ.യും.
ഇലക്ട്രീഷ്യൻ,ഇലക്ട്രോണിക് മെക്കാനിക്,ഫിറ്റർ, ഇൻസ്ട്രുമെന്റ് മെക്കാനിക്, ഇൻസ്ട്രുമെന്റ് മെക്കാനിക്(കെമിക്കൽ പ്ലാന്റ്), മെഷീനിസ്റ്റ്/മെഷീനിസ്റ്റ് (ഗ്രൈൻഡർ), മെക്കാനിക് കം ഓപ്പറേറ്റർ ഇലക്ട്രോണിക്സ് കമ്യൂണിക്കേഷൻ സിസ്റ്റം,ടർണർ, വയർമാൻ, ഡ്രോട്ട്സ്മാൻ (മെക്കാനിക്കൽ,മെക്കാനിക് ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ഇ.എസ്.എം, മെക്കാനിക് (റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനർ), മെക്കാനിക് (ഡീസൽ) എന്നീ ട്രേഡുകളിലായിരിക്കണം
ഐ.ടി.ഐ. മെക്കാനിക് (ഡീസൽ) ട്രേഡിൽ ഒരു വർഷവും മറ്റുള്ള ട്രേഡുകളിൽ രണ്ടുവർഷവുമായിരിക്കണം ഐ.ടി.ഐ.കോഴ്സിന്റെ കുറഞ്ഞ ദൈർഘ്യം.
ശമ്പള സ്കെയിൽ : 23,000-78,000 രൂപ.
പ്രായം: 18-26 (സംവരണ വിഭാഗങ്ങൾക്ക് ഇളവുകൾ ബാധകം).
അപേക്ഷാഫീസ് : ജനറൽ, ഒ.ബി.സി., ഇ.ഡബ്ല്യു.എസ്. വിഭാഗക്കാർക്ക് 100 രൂപ.
എസ്.സി.,എസ്.ടി, ഭിന്നശേഷി വിഭാഗക്കാർക്ക് ഫീസ് ഇല്ല.
വിശദവിവരങ്ങൾ www.iocl.com എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2022 ഒക്ടോബർ 27.
Important Links | |
---|---|
More Info | Click Here |