സംസ്കൃത വിദ്യാപീഠത്തിൽ 16 ഒഴിവുകൾ
അപേക്ഷകൾ സ്വീകരിക്കുന്ന അവസാനതീയതി : മെയ് 2
തിരുപ്പതിയിലെ രാഷ്ട്രീയ സംസ്കൃത വിദ്യാപീഠത്തിൽ 16 ഒഴിവുകളുണ്ട്. 8 വീതം അദ്ധ്യാപക ഒഴിവും അനദ്ധ്യാപക ഒഴിവുകളാണുള്ളത്.
അദ്ധ്യാപകർ-8
സാഹിത്യവിഷയത്തിൽ പ്രൊഫസറുടെയും സംസ്കൃതം എജ്യുക്കേഷൻ, റിസർച്ച് & പബ്ലിക്കേഷൻസ്, യോഗ എന്നീ വിഷയങ്ങളിൽ അസോസിയേറ്റ് പ്രൊഫസർമാരുടെയും വിശിഷ്ടാദ്വൈത വേദാന്ത,വാസ്തു, അദ്വൈത വേദാന്ത, വ്യാകരണ എന്നീ വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർമാരുടെയും ഒഴിവുകളാണുള്ളത്.
യോഗ്യത-യു.ജി.സി. മാനദണ്ഡ പ്രകാരം.
അനദ്ധ്യാപകർ-8
കൺട്രോളർ ഓഫ് എക്‌സാമിനേഷൻസ് (ജനറൽ-1 ), സിസ്റ്റം അനലിസ്റ്റ് (ജനറൽ-1 ), പ്രൈവറ്റ് സെക്രട്ടറി (ഒ.ബി.സി.-1 ),നഴ്സിംഗ് ഓഫീസർ(എസ്.ടി.-1 ), പ്രിസെർവേഷൻ അസിസ്റ്റന്റ്-മാനുസ്ക്രിപ്റ്റ്സ് (ഒ.ബി.സി.-1 ), ലോവർ ഡിവിഷൻ ക്ലാർക്ക്(പി.ഡബ്ള്യു.ഡി.-ഒ.എച്ച്.-1 ), ലൈബ്രറി അറ്റൻഡൻഡ് (എസ്.ടി.-1 ), ലബോറട്ടറി അറ്റൻഡൻഡ് (എജ്യുക്കേഷൻ ) (ഇ.ഡബ്ള്യു.എസ്.-1 )
അപേക്ഷാഫോമും വിശദവിവരങ്ങളും www.rsvidyapeetha.ac.in എന്ന ലിങ്കിൽ ലഭിക്കും. അപേക്ഷഫോമും ഡിമാൻഡ് ഡ്രാഫ്റ്റും സഹിതം സാധാരണ തപാലിലാണ് അയക്കേണ്ടത്. ഡി.ഡി.എടുക്കേണ്ടത് രജിസ്ട്രാറുടെ പേരിലാണ്. എസ്.സി.,എസ്.ടി.വിഭാഗക്കാർ 200 രൂപയുടെയും, മറ്റുള്ളവർ 800 രൂപയുടെയും ഡി.ഡി.എടുക്കണം.
അപേക്ഷകൾ അയക്കേണ്ട വിലാസം- The Registrar, Rashtreeya Sankrit Vidyapeetha,Tirupati,Chittoor Dist., Andhra Pradesh -517 507
അപേക്ഷകൾ സ്വീകരിക്കുന്ന അവസാനതീയതി : മെയ് 2.
Important Links | |
---|---|
More Info | Click Here |