ഇ.എസ്.ഐ.സി മെഡിക്കൽ കോളേജുകളിൽ 491 അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 18
എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷന്റെ (ഇ.എസ്.ഐ.സി) കീഴിലുള്ള മെഡിക്കൽ കോളേജുകളിലും പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ചുകളിലുമായി (പി.ജി.ഐ.എം.എസ്.ആർ) അസിസ്റ്റന്റ് പ്രൊഫസർമാരുടെ 491 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
വിവിധ വകുപ്പുകളിൽ അവസരമുണ്ട്.
ഒഴിവുകൾ :
- അനാട്ടമി-19,
- അനസ്തീസിയോളജി-40,
- ബയോകെമിസ്ട്രി-14,
- കമ്യൂണിറ്റി മെഡിസിൻ-33,
- ഡെന്റിസ്ട്രി-3,
- ഡെർമറ്റോളജി-5,
- എമർജൻസി മെഡിസിൻ-9,
- ഫോറൻസിക് മെഡിസിൻ ആൻഡ് ടോക്സിക്കോളജി-5,
- ജനറൽ മെഡിസിൻ-51,
- ജനറൽ സർജറി-58,
- മൈക്രോബയോളജി-28,
- ഒ.ബി.ജി.ഐ-35,
- ഒഫ്താൽമോളജി-18,
- ഓർത്തോ പീഡിക്സ്-30,
- ഒട്ടോറിനോളറിംഗോളജി-17,
- പീഡിയാട്രിക്-33,
- പതോളജി-22,
- ഫാർമക്കോളജി-15,
- ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ-8,
- ഫിസിയോളജി-14,
- സൈക്യാട്രി-7,
- റേഡിയോഡയഗ്നോസിസ് (റേഡിയോളജി)-14,
- റെസിപറേറ്ററി മെഡിസിൻ-6 ,
- സ്റ്റാറ്റിസ്റ്റീഷ്യൻ-4,
- ട്രാൻസ്ഫ്യൂഷൻ മെഡിസിൻ-3.
അപേക്ഷാഫീസ് : വനിതകൾക്കും ഭിന്നശേഷിക്കാർക്കും എസ്.സി, എസ്.ടി. വിഭാഗക്കാർക്കും വിമുക്തഭടർക്കും ഇ.എസ്.ഐ.സി. ജീവനക്കാർക്കും അപേക്ഷാഫീസ് ഇല്ല.
മറ്റുള്ളവർക്ക് 500 രൂപ ഫീസ് അടയ്ക്കണം.
ഫരീദാബാദിൽ മാറാവുന്ന ഡിമാൻഡ്രാഫ്റ്റ് ബാങ്കേഴ്സ് ചെക്ക് ആയാണ് ഫീസ് അടയ്ക്കേണ്ടത്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വിജ്ഞാപനത്തിനോടപ്പം കൊടുത്തിട്ടുള്ള അപേക്ഷഫോം പൂരിപ്പിച്ച ശേഷം ആവശ്യ രേഖകൾ സഹിതം തപാൽ മാർഗ്ഗം (വിലാസം വിജ്ഞാപനത്തിൽ ലഭ്യമാണ്) അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങളും അപേക്ഷാഫോമും www.esic.nic.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 18.
Important Links | |
---|---|
Official Notification & Application Form | Click Here |
More Details | Click Here |