ആർ.സി.സിയിൽ 11 നഴ്സിങ് അസിസ്റ്റന്റ് ഒഴിവുകൾ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 25
തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന റീജണൽ കാൻസർ സെന്ററിൽ (ആർ.സി.സി) നഴ്സിങ് അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
11 ഒഴിവുണ്ട്.
കരാർ അടിസ്ഥാനത്തിൽ, 179 ദിവസത്തേക്കുള്ള താത്കാലിക നിയമനമാണ്.
യോഗ്യത : പത്താക്ലാസ് തത്തുല്യം, ഗവൺമെന്റ് സ്ഥാപനത്തിൽ നിന്ന് നേടിയ രണ്ടുവർഷം ദൈർഘ്യമുള്ള നഴ്സിങ് അസിസ്റ്റന്റ് കോഴ്സ്, കുറഞ്ഞത് നൂറ് കിടക്കകളുള്ള ആശുപത്രിയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം.
പ്രായം : 18-36 വയസ്സ്. 02.01.1986 നും 01.01.2004 നും (രണ്ടുതീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം അപേക്ഷകർ.
പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്കും ഒ.ബി.സി. വിഭാഗക്കാർക്കും ഇളവ് ബാധകമാണ്.
ശമ്പളം : 16,500 രൂപ.
അപേക്ഷിക്കേണ്ട വിധം : വിശദവിവരങ്ങളും അപേക്ഷാഫോമും www.rcctvm.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷാഫോം പൂരിപ്പിച്ച് യോഗ്യതാരേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷിക്കണം.
വിലാസം :
The Director
Regional cancer centre
Medical college P.O.
Thiruvananthapuram-695011
Kerala
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 25.
Important Links | |
---|---|
Official Notification & Application Form | Click Here |
More Details | Click Here |