ഫാക്ടിൽ നഴ്സ്, കുക്ക്, എൻജിനീയർ ഒഴിവുകൾ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 10,20
![FACT](https://www.jobsinmalayalam.com/wp-content/uploads/2021/02/Fertilisers-and-Chemicals-Travancore-FACT-780x470.jpg)
എറണാകുളത്തെ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിൽ മൂന്ന് തസ്തികയിൽ അവസരം.
ഫിക്സഡ് ടേം കരാർ വ്യവസ്ഥയിലാകും നിയമനം.
തസ്തിക, യോഗ്യത എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : നഴ്സ്
- യോഗ്യത : പത്താംക്ലാസ് പാസായിരിക്കണം. ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറിയിൽ മൂന്നുവർഷത്തെ ഡിപ്ലോമ. മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : കുക്ക് കം ബെയറർ
- യോഗ്യത : പത്താംക്ലാസ് പാസായിരിക്കണം. ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്/അംഗീകൃത സ്ഥാപനത്തിൽനിന്ന് ഫുഡ് പ്രൊഡക്ഷൻ/കുക്കിങ് സർട്ടിഫിക്കറ്റ്. അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : എൻജിനീയർ (ഇൻസ്ട്രുമെന്റേഷൻ)
- യോഗ്യത : ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ് ബിരുദം.
- ഫാക്ടിൽ നിന്ന് ഗ്രാജുവേറ്റ് അപ്രന്റിസ്ഷിപ് ട്രെയിനിങ് പൂർത്തിയാക്കിയിരിക്കണം.
വിശദവിവരങ്ങൾക്കായി www.fact.co.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സമർപ്പിക്കേണ്ട വിധം
നഴ്സ്, കുക്ക് തസ്തികയിലേക്ക് ഓൺലൈനായി അപേക്ഷിച്ചതിനുശേഷം അപേക്ഷയുടെ പകർപ്പും അനുബന്ധരേഖകളും തപാലിൽ അയക്കണം.
എൻജിനീയർ തസ്തികയിലേക്കുള്ള അപേക്ഷ തപാലിലാണ് അയക്കേണ്ടത്.
അപേക്ഷ അയക്കേണ്ട വിലാസം :
Dy General Manager (HR) Est
FEDO Building
The Fertilisers And Chemicals Travancore Limited
Udyogamandal
PIN-683 501
എൻജിനീയർ തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 10.
കുക്ക്, നഴ്സ് തസ്തികയിലേക്ക് ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 10.
ഈ തസ്തികയിലേക്ക് (കുക്ക്, നഴ്സ് ) തപാലിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 20.
Important Links | |
---|---|
Official Notification For Engineer(Instrumentation) | Click Here |
Official Notification For Nurse/Cook | Click Here |
More Details | Click Here |