ഭാരത് ഇലക്ട്രോണിക്സിൽ 55 എൻജിനീയർ അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 01
നവരത്ന കമ്പനിയായ ഭാരത് ഇലക്ട്രോണിക്സിൽ എൻജിനീയർമാർക്ക് അവസരം.
പഞ്ച്കുളാ-യൂണിറ്റിലെ ട്രെയിനി എൻജിനീയർ, പ്രോജക്ട് എൻജിനീയർ തസ്തികകളിലെ 55 ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
കരാർനിയമനമാണ്.
ഒഴിവുകൾ :
- ട്രെയിനി എൻജിനീയർ-38 (ഇലക്ട്രോണിക്സ്-21, മെക്കാനിക്കൽ-17).
- പ്രോജക്ട് എൻജിനീയർ ഓഫീസർ-17 (ഇലക്ട്രോണിക്സ്-15, എച്ച്.ആർ-1, സിവിൽ-1)
യോഗ്യത : ട്രെയിനി എൻജിനീയർ, പ്രോജക്ട് എൻജിനീയർ തസ്തികകളിലേക്ക് ബന്ധപ്പെട്ട വിഷയത്തിൽ നാലുവർഷത്തെ ബി.ഇ/ബി.ടെക്കാണ് യോഗ്യത.
പ്രോജക്ട് ഓഫീസർക്ക് രണ്ടുവർഷത്തെ എം.ബി.എ/എം.എസ്.ഡബ്ല്യു. പി.ജി. എച്ച്.ആർ.എം. (എച്ച്.ആർ) ആണ് യോഗ്യത.
പ്രവൃത്തിപരിചയം : പ്രോജക്ട് എൻജിനീയർ ഓഫീസർക്ക് അപേക്ഷിക്കാൻ രണ്ടുവർഷത്തെയും ട്രെയിനി എൻജിനീയർക്ക് ഒരു വർഷത്തെയും പ്രവൃത്തിപരിചയം വേണം.
പ്രായം :
- ട്രെയിനി എൻജിനീയർക്ക് 28 വയസ്സും
- പ്രോജക്ട് എൻജിനീയർ/ഓഫീസർക്ക് 32 വയസ്സുമാണ് ഉയർന്ന് പ്രായപരിധി.
എസ്.സി,എസ്.ടി. വിഭാഗക്കാർക്ക് അഞ്ചു വർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവ് ലഭിക്കും.
ശമ്പളം :
ട്രെയിനി എൻജിനീയർക്ക്
- ഒന്നാം വർഷം 30,000 രൂപ,
- രണ്ടാം വർഷം 35,000 രൂപ,
- മൂന്നാം വർഷം 40,000 രൂപ.
പ്രോജക്ട് എൻജിനീയർ ഓഫീസർക്ക്
- ഒന്നാംവർഷം 40,000 രൂപ,
- രണ്ടാം വർഷം 45,000 രൂപ,
- മൂന്നാം വർഷം 50,000 രൂപ,
- നാലാംവർഷം 55,000 രൂപ.
അപേക്ഷാഫീസ് : പ്രോജക്ട് എൻജിനീയർക്ക് 472 രൂപയും ട്രെയിനി എൻജിനീയർക്ക് 177 രൂപയുമാണ് ഫീസ്.
എസ്.ബി.ഐ. കളക്ട് വഴി ഫീസ് അടയ്ക്കണം.
എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗക്കാർക്ക് ഫീസ് ബാധകമല്ല.
വിശദവിവരങ്ങൾ www.bel-india.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 01.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |