Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Government JobsJob NotificationsLatest UpdatesNursing/Medical Jobs

ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടിൽ 310 ഡോക്ടർ/ഫാർമസിസ്റ്റ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 05

ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടിൽ 310 ഡോക്ടർ/ഫാർമസിസ്റ്റ് ഒഴിവ് : സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ആയുർവേദിക് സയൻസസിൽ 310 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

  • ആയുർവേദ ഡോക്ടർ-150,
  • ആയുർവേദ ഫാർമസിസ്റ്റ്-150,
  • പഞ്ചകർമ തെറാപിസ്റ്റ്-10 എന്നിങ്ങനെയാണ് ഒഴിവുകൾ.

ആയുഷ് മന്ത്രാലയത്തിന്റെയും പ്രതിരോധമന്ത്രാലയത്തിന്റെയും കീഴിൽ രാജ്യത്തെ വിവിധയിടങ്ങളിലുള്ള ആശുപത്രികളിലും ഇൻസ്റ്റിറ്റ്യൂട്ടുകളിലും കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം.

2023 മാർച്ച് 31-വരെയാണ് കാലാവധി.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : ആയുർവേദ സ്പെഷ്യലിസ്റ്റ്

  • ഒഴിവുകളുടെ എണ്ണം : 40 (പഞ്ചകർമ-10, ശല്യ-10, കായചികിത്സ-10, പ്രസൂതിതന്ത്ര-10).
  • യോഗ്യത : അംഗീകൃത സർവകലാശാലയിൽ നിന്ന് ബന്ധപ്പെട്ട വിഷയത്തിൽ നേടിയ ബിരുദാനന്തരബിരുദവും ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻസിൽ സ്റ്റേറ്റ്/സെൻട്രൽ രജിസ്ട്രേഷനും മൂന്നുവർഷത്തെ പ്രവർത്തനപരിചയവും.
  • പ്രായപരിധി : 50 വയസ്സ്.
  • ശമ്പളം : 75,000 രൂപ.

തസ്തികയുടെ പേര് : ആയുർവേദ ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസേഴ്സ്

  • ഒഴിവുകളുടെ എണ്ണം : 110
  • യോഗ്യത : ആയുർവേദത്തിൽ അംഗീകൃത സർവകലാശാലാ ബിരുദം, ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻസിൽ സ്റ്റേറ്റ്/സെൻട്രൽ രജിസ്ട്രേഷൻ, അഞ്ചുവർഷത്തെ പ്രവർത്തനപരിചയവും.
  • പ്രായപരിധി : 45 വയസ്സ്.
  • ശമ്പളം : 50,000 രൂപ.

തസ്തികയുടെ പേര് : ആയുർവേദ ഫാർമസിസ്റ്റ്

  • ഒഴിവുകളുടെ എണ്ണം : 150
  • യോഗ്യത : അംഗീകൃത സർവകലാശാലയിൽനിന്നുള്ള ഡി.എ.എൻ. ആൻഡ്, പി/ഡി. ഫാർമ (ആയുർവേദ), മൂന്നു വർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 45 വയസ്സ്.
  • ശമ്പളം : 30,000 രൂപ.

തസ്തികയുടെ പേര് : പഞ്ചകർമ തെറാപിസ്റ്റ്

  • ഒഴിവുകളുടെ എണ്ണം : 10 (പുരുഷൻ-5, വനിത-5).
  • യോഗ്യത : അംഗീകൃതസ്ഥാപനത്തിൽ ഒരുവർഷത്തെ പഞ്ചകർമ ടെക്നീഷ്യൻ കോഴ്സ്, മൂന്നുവർഷത്തെ പ്രവർത്തനപരിചയം.
  • പ്രായപരിധി : 45 വയസ്സ്.
  • ശമ്പളം : 18,000 രൂപ.

സംവരണവിഭാഗക്കാർക്ക് നിയമാനസൃതമായ വയസ്സിളവ് ലഭിക്കും.

തിരഞ്ഞെടുപ്പിന്റെ ഭാഗമായി എഴുത്തുപരീക്ഷയുണ്ടാവും.

ചെന്നൈയാണ് കേരളത്തിൽ നിന്ന് ഏറ്റവുമടുത്തുള്ള പരീക്ഷാകേന്ദ്രം.

മേയ് 15-ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെയായിരിക്കും പരീക്ഷ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ ഓൺലൈനായാണ് സമർപ്പിക്കേണ്ടത്.

വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനുമുള്ള വെബ്സൈറ്റ് : www.ccras.nic.in

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 05.

[the_ad id=”13011″]
Important Links
Official Notification Click Here
Apply Online Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!