Job NotificationsGovernment JobsITI/Diploma JobsLatest Updates
ഡൽഹി ട്രാൻസ്പോർട്ട് കോർപറേഷനിൽ 357 അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 04
Delhi Transport Corporation (Government of NCT of Delhi) Notification 2022 : ഡൽഹി ട്രാൻസ്പോർട്ട് കോർപറേഷനിൽ (ഡി.ടി.സി) വിവിധ തസ്തികകളിലായി 357 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
റിപ്പയർ ആൻഡ് മെയിന്റനൻസ് വിഭാഗത്തിലെ ,
- അസിസ്റ്റന്റ് ഫോർമാൻ ,
- അസിസ്റ്റന്റ് ഫിറ്റർ,
- അസിസ്റ്റന്റ് ഇലക്ട്രീഷ്യൻ തസ്തികകളിലാണ് അവസരം.
കരാർ നിയമനമാണ്.
ഒരു വർഷത്തേക്കാണ് കരാർ.
ആവശ്യമെങ്കിൽ പ്രകടനം വിലയിരുത്തി നീട്ടിനൽകും.
വിശദവിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : അസിസ്റ്റന്റ് ഫോർമാൻ
- ഒഴിവുകളുടെ എണ്ണം : 112
- യോഗ്യത : ഓട്ടോമൊബൈൽ / ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ത്രിവത്സര ഡിപ്ലോമ
- മെക്കാനിക്കൽ അപ്രന്റിസ്ഷിപ്പും ട്രെയിനിങ്ങും ഉൾപ്പെടെ രണ്ടുവർഷത്തെ പ്രവർത്തന പരിചയം.
- പ്രായപരിധി : 18-35 വയസ്സ്.
- ശമ്പളം : 46,374 രൂപ
തസ്തികയുടെ പേര് : അസിസ്റ്റന്റ് ഫിറ്റർ
- ഒഴിവുകളുടെ എണ്ണം : 175
- യോഗ്യത : മെക്കാനിക് (എം.വി) / ഡീസൽ മെക്കാനിക് /ട്രാക്ടർ മെക്കാനിക് /ഓട്ടോ മൊബൈൽ ഫിറ്റർ ട്രേഡിൽ ഐ.ടി.ഐ.
- അല്ലെങ്കിൽ ഇതേ ട്രേഡുകളിൽ മൂന്നുവർഷത്തെ അപ്രന്റിസ്ഷിപ്പും (എൻ.സി.വി.ടി) നാഷണൽ സർട്ടിഫിക്കറ്റ് ഓഫ് അപ്രന്റിസ്ഷിപ്പിനുള്ള യോഗ്യതയും.
- പ്രായപരിധി : 18-25 വയസ്സ്.
- ശമ്പളം : 17,693 രൂപ.
തസ്തികയുടെ പേര് : അസിസ്റ്റന്റ് ഇലക്ട്രീഷ്യൻ
- ഒഴിവുകളുടെ എണ്ണം : 70
- യോഗ്യത : ഇലക്ട്രീഷ്യൻ (ഓട്ടോ) / മെക്കാനിക് ഓട്ടോ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ട്രേഡിൽ ഐ.ടി.ഐ.
- അല്ലെങ്കിൽ ഇതേ ട്രേഡുകളിൽ മൂന്നുവർഷത്തെ അപ്രന്റിസ്ഷിപ്പും (എൻ.സി.വി.ടി) നാഷണൽ സർട്ടിഫിക്കറ്റ് ഓഫ് അപ്രന്റീസ്ഷിപ്പിനുള്ള യോഗ്യതയും.
- ശമ്പളം : 17,693 രൂപ.
പ്രായപരിധിയിൽ അർഹരായ വിഭാഗങ്ങൾക്ക് ചട്ടപ്രകാരമുള്ള ഇളവ് ലഭിക്കും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.
വിശദവിവരങ്ങൾ www.dtc-rp.com എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 04.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |