ബി.ഇ.സി.ഐ.എൽ 85 അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 21
ബി.ഇ.സി.ഐ.എൽ 85 അവസരം : വിവിധ തസ്തികകളിലായി 85 ഒഴിവുകളിലേക്ക് ബ്രോഡ്കാസ്റ്റ് എൻജിനീയറിങ് കൺസൽട്ടന്റ്സ് ഇന്ത്യ ലിമിറ്റഡ് (ബി.ഇ.സി.ഐ.എൽ) അപേക്ഷ ക്ഷണിച്ചു.
ഭോപാലിലാണ് നിയമനം.
തസ്തിക, ഒഴിവ്, യോഗ്യത, പ്രായം, ശമ്പളം എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : മെഡിക്കൽ റെക്കോഡ് ടെക്നീഷ്യൻ
- ഒഴിവുകളുടെ എണ്ണം : 34
- യോഗ്യത : ബി.എസ്.സി (മെഡിക്കൽ റെക്കോഡ്സ്) അല്ലെങ്കിൽ സയൻസ് പ്ലസ്ടുവും മെഡിക്കൽ റെക്കോഡ് കീപ്പിങ്ങിൽ കുറഞ്ഞത് ആറുമാസത്തെ ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്സ്,രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. കംപ്യൂട്ടറിൽ ഓഫീസ് ആപ്ലിക്കേഷൻ, സ്പ്രെഡ്ഷീറ്റ്സ്,പ്രസന്റേഷൻസ് എന്നിവ അറിയണം. മിനിറ്റിൽ 35 ഇംഗ്ലീഷ് വാക്ക്/30 ഹിന്ദി വാക്ക് ടൈപ്പിങ് സ്പീഡ് ഉണ്ടായിരിക്കണം.
- പ്രായപരിധി : 18-30 വയസ്സ്.
- ശമ്പളം : 23,500 രൂപ.
തസ്തികയുടെ പേര് : ടെക്നിക്കൽ അസിസ്റ്റന്റ് ടെക്നീഷ്യൻ (അനസ്തീഷ്യ ഓപ്പറേഷൻ തിയേറ്റർ)
- ഒഴിവുകളുടെ എണ്ണം : 45
- യോഗ്യത : ഒ.ടി ടെക്നിക്സിൽ ബി.എസ്.സി/തത്തുല്യം, അഞ്ചുവർഷത്തെ പ്രവർത്തനപരിചയം.അല്ലെങ്കിൽ സയൻസ് പ്ലസ്ടുവും ഒ.ടി ടെക്നിക്സ് ഡിപ്ലോമ/തത്തുല്യവും എട്ടുവർഷത്തെ പ്രവർത്തന പരിചയവും.
- പ്രായപരിധി : 25-35 വയസ്സ്.
- ശമ്പളം : 33,450 രൂപ.
തസ്തികയുടെ പേര് : ലാബ് അറ്റൻഡന്റ് ഗ്രേഡ്-II
- ഒഴിവുകളുടെ എണ്ണം : 03
- യോഗ്യത : സയൻസ് പ്ലസ്ടു, മെഡിക്കൽ ലാബ് ടെക്നോളജി ഡിപ്ലോമ, രണ്ടുവർഷത്തെ പ്രവർത്തനപരിചയം.
- പ്രായപരിധി : 18-27 വയസ്സ്.
- ശമ്പളം : 19,900 രൂപ.
തസ്തികയുടെ പേര് : കാഷ്യർ
- ഒഴിവുകളുടെ എണ്ണം : 06
- യോഗ്യത : കൊമേഴ്സ് ബിരുദം/തത്തുല്യം. ഗവ.സ്ഥാപനങ്ങളുടെ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് മൂന്നുവർഷത്തെ പ്രവർത്തന പരിചയം. കംപ്യൂട്ടർ ആപ്ലിക്കേഷൻ പ്രാവീണ്യം.
- പ്രായപരിധി : 21-30 വയസ്സ്.
- ശമ്പളം : 23,550 രൂപ.
തസ്തികയുടെ പേര് : റേഡിയോഗ്രാഫിക് ടെക്നീഷ്യൻ ഗ്രേഡ്-I
- യോഗ്യത : റേഡിയോഗ്രാഫിയിൽ ത്രിവത്സര ബി.എസ്.സി (ഓണേഴ്സ്). അല്ലെങ്കിൽ റേഡിയോഗ്രാഫിയിൽ ഡിപ്ലോമയും രണ്ടുവർഷത്തെ പ്രവർത്തന പരിചയവും.
- പ്രായപരിധി : 21-35 വയസ്സ്.
- ശമ്പളം : 33,450 രൂപ.
തസ്തികയുടെ പേര് : സീനിയർ മെക്കാനിക് (എ.സി&ആർ)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : പത്താം ക്ലാസ് തത്തുല്യം, റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ്ങിൽ കുറഞ്ഞത് ഒരുവർഷത്തെ ഐ.ടി.ഐ ഡിപ്ലോമാ സർട്ടിഫിക്കറ്റ്, എട്ടുവർഷത്തെ പ്രവർത്തന പരിചയം.
- പ്രായപരിധി : 18-40 വയസ്സ്.
- ശമ്പളം : 23,550 രൂപ.
അപേക്ഷാഫീസ് : 750 രൂപ (ഇ.ഡബ്ല്യു.എസ്, എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗക്കാർക്ക് 450രൂപ).
ഒന്നിലധികം തസ്തികകളിലേക്ക് അപേക്ഷിക്കുന്നവർ അധികമുള്ള ഓരോ തസ്തികയ്ക്കും 500 രൂപ (എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗക്കാർ 300 രൂപ) കൂടി നൽകണം.
ഫീസ് ഓൺലൈനായി അടയ്ക്കണം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.
വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനുമായി www.becil.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 21.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |