എൻജിനീയേഴ്സ് ഇന്ത്യയിൽ 60 ജൂനിയർ ഡ്രാഫ്റ്റ്സ്മാൻ ഒഴിവ്
അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി : ഏപ്രിൽ 18
കേന്ദ്ര പൊതുമേഖലയിലെ നവരത്ന കമ്പനിയായ എൻജിനീയേഴ്സ് ഇന്ത്യ ലിമിറ്റഡിൽ ജൂനിയർ ഡ്രാഫ്റ്റ്സ്മാന്റെ 60 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
- ഗ്രേഡ് II-27,
- ഗ്രേഡ്- II-33 എന്നിങ്ങനെയാണ് ഒഴിവുകൾ.
വിവിധ വിഭാഗങ്ങളിലായാണ് അവസരം.
ഡൽഹി/ഗുരുഗ്രാമിലായിരിക്കും നിയമനം.
ആവശ്യമെങ്കിൽ ഇന്ത്യക്ക് അകത്തോ പുറത്തോ ഉള്ള മറ്റിടങ്ങളിലും നിയമിക്കും.
ഒഴിവുകൾ :
- സേഫ്റ്റി ജൂനിയർ ഡ്രാഫ്റ്റ്സ്മാൻ II : പൈപ്പിങ് -8, ജനറൽ സിവിൽ-1, സ്ട്രക്ചറൽ -2, എൻവയോൺമെന്റ്, വാട്ടർ ആൻഡ് സേഫ്റ്റി-1, ആർക്കിടെക്ചർ -1, ഇലക്ട്രിക്കൽ-2, ഇൻസ്ട്രുമെന്റേഷൻ-1, സ്റ്റാറ്റിക് എക്യുപ്മെന്റ്-2, മാസ് ട്രാൻസ്ഫർ എക്യുപ്മെന്റ്-2, ഫയേഡ് എക്യുപ്മെന്റ്-1, പാക്കേജ്ഡ് എക്യുപ്മെന്റ് മെറ്റീരിയൽ ഹാൻഡ്ലിങ്-1, എച്ച്.വി.എ.സി-1, പ്രോസസ്-4.
- ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്-I : പൈപ്പിങ്-18, ജനറൽ സിവിൽ-3, സ്ട്രക്ചറൽ-4, എൻവയോൺമെന്റ്, വാട്ടർ ആൻഡ് സേഫ്റ്റി-1,ആർക്കിടെക്ചർ-1, ഇലക്ട്രിക്കൽ-2, ഇൻസ്ട്രുമെന്റേഷൻ-2,പ്രോസസ്-2.
യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ നേടിയ ത്രിവത്സര ഡിപ്ലോമയാണ് അടിസ്ഥാന യോഗ്യത.
ഗ്രേഡ്-II-വിലേക്ക് അപേക്ഷിക്കുന്നവർക്ക് ഒരുവർഷത്തെയും ഗ്രേഡ്-I-ലേക്ക് അപേക്ഷിക്കുന്നവർക്ക് അഞ്ചുവർഷത്തെയും AutoCAD drafting പരിചയം വേണം.
പ്രായം : 30 വയസ്സാണ് ഉയർന്ന പ്രായപരിധി.
എസ്.സി, എസ്.ടി വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി(എൻ.സി.എൽ) വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഭിന്നശേഷിക്കാർക്ക് 10 വർഷത്തെയും ഇളവ് ലഭിക്കും.
വിമുക്തഭടർക്കും വയസ്സിളവുണ്ട്.
യോഗ്യത, പ്രായം, പ്രവർത്തന പരിചയം എന്നിവ 2022 ഫെബ്രുവരി 28 അടിസ്ഥാനമാക്കിയാണ് കണക്കാക്കുക.
ശമ്പളസ്കെയിൽ :
- ജൂനിയർ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്-I : 25,000-1,00,000 രൂപ.
- ജൂനിയർ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്-II : 26,500-1,15,000 രൂപ.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.
വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനുമായി www.recruitment.eil.co.in എന്ന വെബ്സൈറ്റ് കാണുക
അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി : ഏപ്രിൽ 18.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |