NABI : 14 സയന്റിസ്റ്റ് ഒഴിവുകൾ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 25
കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിൽ പഞ്ചാബിലെ മൊഹാലിയിലുള്ള സ്വയംഭരണ സ്ഥാപനമായ നാഷണൽ അഗ്രി ഫുഡ് ബയോടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ സയന്റിസ്റ്റാവാൻ അവസരം
നേരിട്ടുള്ള നിയമനമാണ്.
ഒഴിവുകൾ : സയന്റിസ്റ്റ് ഡി, സയന്റിസ്റ്റ് -സി തസ്തികകളിൽ ആറുവീതവും സയന്റിസ്റ്റ്-ഇ – തസ്തികയിൽ രണ്ട് ഒഴിവുമാണുള്ളത്.
യോഗ്യത : ലൈഫ് സയൻസസ് അഗ്രികൾച്ചറൽ ബയോടെക്നോളജി/ഫുഡ് ആൻഡ് ന്യൂട്രീഷ്യൻ സയൻസസ്, ഫുഡ് ടെക്നോളജിയിൽ പിഎച്ച്.ഡി/തത്തുല്യം.
അല്ലെങ്കിൽ അഗ്രി-ബയോടെക്നോളജി/ബയോടെക്നോളജി/കെമിക്കൽ ടെക്നോളജി/ഫുഡ് ടെക്നോളജി/ഫുഡ് സയൻസ് ആൻഡ് ന്യൂട്രീഷ്യനിൽ എം.ഇ/എം.ടെക്/തത്തുല്യവുമാണ് വിദ്യാഭ്യാസയോഗ്യത.
സയന്റിസ്റ്റ്-ഇ തസ്തികയിലേക്ക് എം.ഡി. എം.വി.എസ്സി.ക്കാരെയും പരിഗണിക്കും.
പ്രവർത്തനപരിചയം : പിഎച്ച്.ഡി. തത്തുല്യം യോഗ്യതയുള്ളവർക്ക് സയന്റിസ്റ്റ് -ഇ തസ്തികയിലേക്ക് എട്ടുവർഷത്തെയും സയന്റിസ്റ്റ്-ഡി തസ്തിക യിലേക്ക് അഞ്ചുവർഷത്തെയും സയന്റിസ്റ്റ്-സി തസ്തികയിലേക്ക് രണ്ടുവർഷത്തെയും പ്രവർത്തനപരിചയം വേണം.
എം.ഇ/എം.ടെക്കുകാർക്ക് സയന്റിസ്റ്റ്-ഇ തസ്തികയിലേക്ക് 10 വർഷത്തെയും സയന്റിസ്റ്റ്-ഡി തസ്തികയിലേക്ക് ഏഴുവർഷത്തെയും സയന്റിസ്റ്റ് -സി തസ്തികയിലേക്ക് അഞ്ചുവർഷത്തെയും പ്രവർത്തനപരിചയം വേണം.
സയന്റിസ്റ്റ്-ഇ തസ്തികയിലേക്ക് അപേക്ഷിക്കുന്ന എം.ഡി/എം.വി.എസ്സിക്കാർക്ക് 10 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
പ്രായം : സയന്റിസ്റ്റ് ഇ, സയന്റിസ്റ്റ്-ഡി തസ്തികകളിലേക്ക് 50 വയസ്സും സയന്റിസ്റ്റ്-സി തസ്തികയിലേക്ക് 40 വയസ്സുമാണ് ഉയർന്ന പ്രായപരിധി.
(സയന്റിസ്റ്റ്-ഡി സയന്റിസ്റ്റ്-സി തസ്തികകളിൽ അർഹരായ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവുകൾ ബാധകം).
വിശദവിവരങ്ങൾക്ക് www.nabi.res.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.
തുടർന്ന് ഹാഡ് കോപ്പി അയച്ചുകൊടുക്കണം.
ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി : ഏപ്രിൽ 25.
ഹാഡ് കോപ്പി സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 30.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |