ബാർക്കിൽ പരിശീലനവും ജോലിയും | അപേക്ഷ ഫെബ്രുവരി 3 വരെ
കേന്ദ്ര അണുശക്തി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഭാഭ അറ്റോമിക് റിസർച് സെന്റർ (ബാർക്) നടപ്പാക്കുന്ന പരിശീലനത്തിനും തുടർന്ന് സയന്റിഫിക് ഓഫിസർ നിയമനത്തിനും രണ്ടു സ്കീമുകളിൽ ഫെബ്രുവരി 3വരെ അപേക്ഷിക്കാം.
1) ബിടെക് / സയൻസ് പി ജി യോഗ്യതയുള്ളവർക്ക് ഒരു വർഷത്തെ ഓറിയന്റേഷൻ കോഴ്സ് (OCES). അഞ്ചു ബാർക് ട്രെയിനിങ് സ്കൂളുകളിൽ പരിശീലന സൗകര്യമുണ്ട്. 55,000 രൂപ പ്രതിമാസ സ്റ്റൈപ്പൻഡിനു പുറമേ ഒറ്റത്തവണ ബുക്ക് അലവൻസായി 18,000 രൂപയും ലഭിക്കും
2) ബിടെക് / ഫിസിക്സ് പിജി യോഗ്യതയുള്ളവർക്ക് രണ്ടു വർഷത്തെ ഡിഎഇ ഗ്രാജ്വേറ്റ് ഫെലോഷിപ് (DGFS). നിർദിഷട സ്ഥാപനങ്ങളിലൊന്നിൽ എംടെക് / എംകെമിക്കൽ എൻജി. പ്രവേശനം നേടിയിരിക്കുകയും വേണം
പിജി പഠനത്തിനുള്ള ട്യൂഷൻ ഫീ, 55,000 രൂപ പ്രതിമാസ സ്റ്റൈപ്പൻഡ്,18,000 രൂപ ബുക്ക് അലവൻസ്, 25,000 രൂപ കണ്ടിൻജൻസി ഗ്രാന്റ് എന്നിവ ലഭിക്കും.
ആദ്യനിയമനത്തിൽ 95,000 രൂപയോളം മാസവേതനം ലഭിക്കും.മറ്റ് ആനുകൂല്യങ്ങളുമുണ്ട്.
മൂന്നു വർഷത്തെ സേവനക്കരാർ ഒപ്പിടണം
50 % മാർക്ക് നേടി പരിശീലനംപൂർത്തിയാക്കുന്നവർക്ക് അണുശക്തി സ്ഥാപനങ്ങളിലൊന്നിൽ സയന്റിഫിക് ഓഫിസറായി നിയമനം ലഭിക്കും.
എംടെക്, എംഫിൽ, പിഎച്ച്ഡി, പിജി ഡിപ്ലോമ പഠനത്തിനു സൗകര്യം നൽകുകയും ചെയ്യും.
കൂടുതൽ വിവരങ്ങൾക്കു വെബ്സൈറ്റ് നോക്കുക.
വെബ്സൈറ്റ് : www.barconlineexam.in