Bank jobsBanking/Insurance JobsGovernment JobsJob NotificationsLatest Updates
ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ 500 സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 22
പുണെ ആസ്ഥാനമായുള്ള ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ 500 സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവ്.
ഓൺലൈനായി അപേക്ഷിക്കണം.
ബാങ്കിലെ ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് ഡിപ്പാർട്ട്മെന്റിലാണ് അവസരം.
വിശദവിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : ജനറലിസ്റ്റ് ഓഫീസർ II
- ഒഴിവുകളുടെ എണ്ണം : 400
- യോഗ്യത : 60 ശതമാനം മാർക്കൊടെ ഏതെങ്കിലും വിഷയത്തിലെ ബിരുദം.
എസ്.സി / എസ്.ടി / ഒ.ബി.സി /ഭിന്നശേഷി വിഭാഗത്തിന് 55 ശതമാനം മാർക്ക് മതി.
ജൂനിയർ അസോസിയേറ്റ് ഓഫ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കേഴ്സ് പരീക്ഷയും സർട്ടിഫൈഡ് അസോസിയേറ്റ് ഓഫ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കേഴ്സ് പരീക്ഷയും പാസാകുന്നത് അഭിലഷണീയം. - അല്ലെങ്കിൽ സി.എ / സി.എം.എ/ സി.എഫ്.എ. പ്രൊഫഷണൽ യോഗ്യത.
- ഏതെങ്കിലും ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
- പ്രായപരിധി : 25-35 വയസ്സ്.
തസ്തികയുടെ പേര് : ജനറലിസ്റ്റ് ഓഫീസർ- III
- ഒഴിവുകളുടെ എണ്ണം : 100
- യോഗ്യത : 60 ശതമാനം മാർക്കൊടെ ഏതെങ്കിലും വിഷയത്തിലെ ബിരുദം.
എസ്.സി / എസ്.ടി/ ഒ.ബി.സി/ ഭിന്നശേഷി വിഭാഗത്തിന് 55 ശതമാനം മാർക്ക് മതി.
സി.എഫ്.എ. പ്രൊഫഷണൽ യോഗ്യത . - ഏതെങ്കിലും ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
- പ്രായപരിധി : 25-38 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.bankofmaharashtra.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 22.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |