തലശ്ശേരിയിൽ പ്രവർത്തിക്കുന്ന തലശ്ശേരി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ വിവിധ തസ്തികളിലായി 29 ഒഴിവ്.
സ്റ്റാഫ് നഴ്സ് തസ്തികയിൽ 25 അവസരം
ഈ-മെയിൽ മുഖേനയോ തപാൽ വഴിയോ അപേക്ഷിക്കാം.
തസ്‌തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത എന്ന ക്രമത്തിൽ ;
ഒഴിവുകളുടെ ചുരുക്കരൂപം ചുവടെ ചേർക്കുന്നു ;
വിവരങ്ങൾ ചുരുക്കത്തിൽ | ||
---|---|---|
തസ്തിക | ഒഴിവുകളുടെ എണ്ണം | യോഗ്യത |
സ്റ്റാഫ് നഴ്സ് | 25 | ബി.എസ്സി. നഴ്സിങ് /ജി.എൻ.എം. കേരള നഴ്സിങ് കൗൺസിലിൽ രജിസ്ട്രേഷൻ. ഒരു വർഷത്ത പ്രവൃത്തിപരിചയം. |
സ്വീപ്പർ | 03 | ഏഴാം ക്ലാസ് വിജയം |
ഡ്രൈവർ | 01 | ഏഴാം ക്ലാസ് വിജയവും ഡ്രൈവിങ്ങ് ലൈസൻസും ബാഡ്ജും |
പ്രായപരിധി: 40 വയസ്.
അപേക്ഷിക്കേണ്ട വിധം
അപേക്ഷയും വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, വയസ് യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം
ജനറൽ മാനേജർ,
തലശ്ശേരി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ,
കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ ജംഗ്ഷൻ,
കൊടുവള്ളി തലശ്ശേരി-1 എന്ന വിലാസത്തിലോ coophospitaltly@gmail.com എന്ന ഇ-മെയിയിലോ അയക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 26.
വിശദവിവരങ്ങൾക്ക് : ഫോൺ: 0490 2840730, 2340000, 9895121814.