ദേശീയതലത്തിൽ യു.പി.എസ്.സി. നടത്തുന്ന ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം.
പരീക്ഷ മേയ് 31നു നടക്കും. ഓൺലൈനിൽ അപേക്ഷ സമർപ്പിക്കണം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 3
സിവിൽ സർവീസസ് പരീക്ഷ, ഫോറസ്റ്റ് – സർവീസ് പരീക്ഷ എന്നിവയ്ക്ക് പൊതുവായി ഒരപേക്ഷയാണ് സ്വീകരിക്കുന്നത്.
സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷയിൽ ജയിക്കുന്നവർക്കു മാത്രമേ ഫോറസ്റ്റ് സർവീസ് മെയിൻ പരീക്ഷ എഴുതാൻ സാധിക്കു.
ഇന്റർവ്യൂവുമുണ്ടാകും.
90 ഒഴിവുകളാണുള്ളത് ഇതിൽ മാറ്റം വരാം.
സിവിൽ സർവീസസിലേക്കും ഫോറസ്റ്റ് സർവീസിലേക്കും ഒരേ സമയം അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ (സിവിൽ സർവീസസിന് അപേക്ഷിക്കാൻ യോഗ്യതയുള്ള പക്ഷം) ഒരപേക്ഷ സമർപ്പിച്ചാൽ മതി. എന്നാൽ രണ്ടു സർവീസിലേക്കും അപേക്ഷിക്കുന്നുണ്ടെന്ന വിവരം , ഓൺലൈൻ അപേക്ഷയിൽ ബന്ധപ്പെട്ട ഭാഗത്തു സൂചിപ്പിക്കണം.
ഉദ്യോഗാർഥികൾ ഒരപേക്ഷ മാത്രമേ സമർപ്പിക്കാവൂ.
വിദ്യാഭ്യാസ യോഗ്യത: അനിമൽ ഹസ്ബൻഡറി ആൻഡ് വെറ്ററിനറി സയൻസ്, ബോട്ടണി, കെമിസ്ട്രി, ജിയോളജി, മാത്തമാറ്റിക്സ്,ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, സുവോളജി എന്നിവയിലെതങ്കിലുമൊരു വിഷയമുൾപ്പെടുന്ന ബിരുദം അല്ലെങ്കിൽ അഗ്രികൾച്ചർ, ഫോറസ്ട്രി, എൻജിനീയറിങ് ബാച്ചിലർ ബിരുദം/തത്തുല്യ യോഗ്യത.
അവസാന വർഷവിദ്യാർഥികളെയും പരിഗണിക്കും.
ഇവർ മെയിൻ പരീക്ഷയുടെ അപേക്ഷയ്ക്കൊപ്പം (ജൂലൈ – ഓഗസ്റ്റിൽ) യോഗ്യത നേടിയതിന്റെ തെളിവു ഹാജരാക്കണം.
അപേക്ഷകർക്ക് മികച്ച ആരോഗ്യം ഉണ്ടായിരിക്കണം.
പ്രായം: 2020 ഓഗസ്റ്റ് ഒന്നിന് 21-32. പട്ടിക വിഭാഗക്കാർക്ക് അഞ്ചും ഒ.ബി.സി.ക്കാർക്ക് മൂന്നും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും. മറ്റിളവുകൾ സംബന്ധിച്ച വിവരങ്ങൾ വിജ്ഞാപനത്തിൽ ലഭിക്കും.
അപേക്ഷാഫീസ് : 100 രൂപ.
എസ്.ബി.ഐയുടെ ഏതെങ്കിലും ശാഖ മുഖേന നേരിട്ടു പണമടയ്ക്കാം.
എസ്.ബി.ഐ നെറ്റ് ബാങ്കിങ് സൗകര്യം ഉപയോഗിച്ചും വീസ/മാസ്റ്റർ/റുപേ ക്രെഡിറ്റ്/ഡബിറ്റ് കാർഡ് മുഖേനയും ഫീസടയ്ക്കാം.
സ്ത്രീകൾക്കും എസ് സി,എസ്ടി വിഭാഗക്കാർക്കും അംഗപരിമിതർക്കും ഫീസില്ല.
തിരഞ്ഞെടുപ്പ്: പ്രിലിമിനറി, മെയിൻ പരീക്ഷകളും ഇന്റർവ്യൂവും ഉണ്ടാകും.
കൊച്ചിയും തിരുവനന്തപുരവും കോഴിക്കോടും പ്രിലിമിനറി പരീക്ഷാ കേന്ദ്രങ്ങളാണ്.
മെയിൻ പരീക്ഷയ്ക്ക് കേരളത്തിൽ പരീക്ഷാകേന്ദ്രമില്ല.
ചെന്നൈയാണ് തൊട്ടടുത്ത കേന്ദ്രം വിശദ വിവരങ്ങൾക്കു വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.
അപേക്ഷിക്കേണ്ട വിധം: www.upsconline. nic. in എന്ന വെബ്സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.
ഇന്ത്യൻ സിവിൽ സർവീസസ്, ഇന്ത്യൻ ഫോറസ്റ്റ് സർവീസസ് എന്നിവയ്ക്ക് പൊതുവായി ഒരപേക്ഷയാണ് യു.പി.എസ്.സി സ്വീകരിക്കുന്നത്.
സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ മുഖേനയാണ് ഫോറസ്റ്റ് സർവീസ് അ ക്ഷകരുടെയും സ്ക്രീനിങ് പ്രിലിമിനറി യോഗ്യത നേടുന്നവർ ഫോറസ്റ്റ് സർവീസ് മെയിൻ പരീക്ഷയ്ക്കായി വീണ്ടും വിശദമായ അപേക്ഷ സമർപ്പിക്കണം.
ഇതു സംബന്ധിച്ചുള്ള നിർദേശങ്ങൾ പിന്നീടു വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും
അപേക്ഷിക്കേണ്ട വിധം : ഓൺലൈനായി അപേക്ഷിക്കണം
www.upsconline.nic.in എന്നവെബ്സൈറ്റ് മുഖേന അപേക്ഷിക്കാം.
അപേക്ഷിക്കുന്നതിനുള്ള വിശദമായ നിർദേശങ്ങൾ വെബ്സൈറ്റിൽ ലഭിക്കും വിജ്ഞാപനം സംബന്ധിച്ച വിവരങ്ങൾ www.upsc.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
Important Dates | |
---|---|
Starting Date of Online Application | 12 February 2020 |
Last Date of Online Application | 03 March 2020 |
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
ഏറ്റവും പുതിയ ജോലി ഒഴിവുകൾ ആദ്യമേ മലയാളത്തിൽ അറിയുവാൻ www.jobsinmalayalam.com സന്ദർശിക്കുക.
ഈ ജോലി വിവരങ്ങൾ നിങ്ങൾക്ക് അല്ലെങ്കിൽ മറ്റൊരാൾക്ക് ഉപകാരപ്പെട്ടേക്കാം.. തീർച്ചയായും ഷെയർ ചെയ്തു മറ്റുള്ളവരെ കൂടെ സഹായിക്കുക.