10/+2 JobsGovernment JobsJob NotificationsNursing/Medical Jobs
സ്പോർട്സ് അതോറിറ്റിയിൽ സയന്റിഫിക് സ്റ്റാഫ്
കേന്ദ്ര സർക്കാരിനു കീഴിലുള്ള സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ സയന്റിഫിക് സ്റ്റാഫ് ഒഴിവുകളിലേക്കു കരാർ നിയമനം നടത്തുന്നു. തിരുവനന്തപുരം, ബെംഗളുരു, ഔറംഗാബാദ്, ഭോപാൽ, ഗാന്ധിനഗർ, ഗുവാഹത്തി, ഇംഫാൽ,ലക്നൗ, കൊൽക്കത്ത, റോത്തക്, സോൻപത്, പട്യാല എന്നിവിടങ്ങളിലായി 341 ഒഴിവ്.
തിരുവനന്തപുരത്ത് 27 ഒഴിവ്.
- ആന്ത്രപ്പോമെട്രിസ്‌റ്റ്,
- എക്സസൈസ് ഫിസിയോളജിസ്റ്റ്,
- സ്‌ട്രെങ്ത് ആൻഡ് കണ്ടീഷനിങ് -എക്സ്പെർട്,
- ബയോമെക്കാനിസ്‌റ്റ്,
- സൈക്കോളജിസ്റ്റ്,
- ബയോകെമിസ്റ്റ്,
- സ്പോർട്സ് മെഡിസിൻ ഡോക്ടർ,
- ഫിസിയോതെറപ്പിസ്റ്റ്,
- മസർ/മസസ്,
- ഫാർമസിസ്റ്റ്,
- നഴ്സിങ് അസിസ്റ്റ്ന്റ്,
- ലാബ് ടെക്നീഷ്യൻ ഫോർ മെഡിക്കൽലാബസ്,
- ലാബ് ടെക്നീഷ്യൻ ഫോർ നോൺ മെഡിക്കൽ ലാബ്സ് എന്നിങ്ങനെയാണ് ഒഴിവുകൾ.
പിജി/ പിഎച്ച്ഡി/ പിജി ഡിപ്ലോമ/ ഡിപ്ലോമ/ പ്ലസ്ടു യോഗ്യതയും 35-45 വയസിൽ താഴെ പ്രായമുള്ളവർക്കുമാണ് അവസരം.
നിശ്ചിത പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
അപേക്ഷ ഫെബ്രുവരി 15 വരെ
വെബ്സൈറ്റ് : www.sportsauthorityofindia.nic.in