Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Bank jobsBanking/Insurance JobsGovernment JobsITI/Diploma JobsJob NotificationsLatest Updates

ബാങ്ക് ഓഫ് ബറോഡയിൽ 391 മാനേജർ/ ഓഫീസർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 09

ബാങ്ക് ഓഫ് ബറോഡയിൽ വിവിധ തസ്തികകളിലായി 391 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

വെൽത്ത് മാനേജ്മെന്റ് സർവീസ് ഡിപ്പാർട്ട്മെന്റിൽ,

  • സീനിയർ റിലേഷൻഷിപ്പ് മാനേജർ-326 ,
  • ഇ-വെൽത്ത് റിലേഷൻഷിപ്പ് മാനേജർ -50 എന്നിങ്ങനെയാണ് ഒഴിവ്.

കരാർ നിയമനമാണ്.

യോഗ്യത :

  • ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും മാനേജ്മെന്റിൽ ദ്വിവത്സര ഫുൾ ടൈം പി.ജി ഡിപ്ലോമ.
  • എൻ.ഐ.എസ്.എം / ഐ.ആർ.ഡി.എ പോലുള്ള റഗുലേറ്ററി സർട്ടിഫിക്കേഷൻ.

സീനിയർ റിലേഷൻഷിപ്പ് മാനേജർ തസ്തികയിലേക്ക് കുറഞ്ഞത് രണ്ടുവർഷത്തെയും ഇ – വെൽത്ത് റിലേഷൻഷിപ്പ് മാനേജർക്ക് ഒന്നര വർഷത്തെയും പ്രവൃത്തിപരിചയം വേണം.

പ്രായം : സീനിയർ വെൽത്ത് മാനേജർക്ക് 24-35 വയസ്സും ഇ – വെൽത്ത് റിലേഷൻഷിപ്പ് മാനേജർക്ക് 23-35 വയസ്സുമാണ് പ്രായം.

അർഹരായ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് ലഭിക്കും.

ഫീസ് :

വനിതകൾക്കും എസ്.സി , എസ്.ടി വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും 100 രൂപ.
മറ്റുള്ളവർക്ക് 600 രൂപ.

ഓൺലൈനായാണ് ഫീസ് അടയ്ക്കേണ്ടത്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി അപേക്ഷിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 09 .

ഈ ഒഴിവുകൾ കൂടാതെ ഐ.ടി. സ്പെഷ്യലിസ്റ്റ് ഓഫീസറുടെ 15 ഒഴിവിലേക്കും (ഡേറ്റാ സയന്റിസ്റ്റ് -9 , ഡേറ്റാ എൻജിനീയർ -5) അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

മൂന്ന് ഗ്രേഡുകളിലായാണ് ഈ ഒഴിവ്.

അപേക്ഷ ഓൺലൈനായി അപേക്ഷിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 06.

വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.bankofbaroda.co.in എന്ന വെബ്സൈറ്റ് കാണുക.

Important Links
Official Notifications Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!