റെയിൽവേയിൽ 4265 അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
റെയിൽവേയിൽ 4265 അപ്രന്റിസ് ഒഴിവുകൾ
ഈസ്റ്റേൺ റെയിൽവേ : 2792
ഈസ്റ്റേൺ റെയിൽവേയിൽ 2792 അപ്രൻറിസ് ഒഴിവ്.
വിവിധ ഡിവിഷനുകളിലും വർക്ക്ഷോപ്പുകളിലുമാണ് അവസരം. ഓൺലൈനായി അപേക്ഷിക്കാം. ഫെബ്രുവരി 14 മുതലാണ് അപേക്ഷ സ്വീകരിച്ചു തുടങ്ങുന്നത്.
വിവിധ ഡിവിഷനിലെ ഒഴിവുകൾ
- ഹൗറ-659,
- സിയാൽദാ-526,
- മാൽഡ-101,
- അസാൻസോൾ-412,
- കഞ്ച്റപാറ-206,
- ലിലുവ-204,
- ജമാൽപുർ-684.
ഒഴിവുള്ള ട്രേഡുകൾ
- ഫിറ്റർ,
- വെൽഡർ,
- മെക്കാനിക്കൽ (മോട്ടോർ വെഹിക്കിൾ),
- മെക്കാനിക്കൽ(ഡീസൽ),
- ബ്ലോക്ക് സ്മിത്ത്,
- കാർപെൻറർ,
- പെയിൻറർ,
- ലൈൻമാൻ(ജനറൽ),
- വയർമാൻ,
- റെഫ്രിജറേഷൻ ആൻഡ് എ.സി. മെക്കാനിക്ക്,
- ഇലക്ട്രീഷ്യൻ,
- മെക്കാനിക്ക് മെഷിൻ ടൂൾസ് മെയിൻറനൻസ്,
- ടർണർ,
- വെൽഡർ (ജി & ഇ),
- ഇലക്ട്രീഷ്യൻ,
- മെഷിനിസ്റ്റ്.
യോഗ്യത : പത്താം ക്ലാസ് അല്ലങ്കിൽ തത്തുല്യം, ബന്ധപ്പെട്ട വിഷയത്തിൽ എൻ.സി.വി.ടി./എസ്.സി.വി.ടി. സർട്ടിഫിക്കറ്റ്,
പ്രായപരിധി : 16 വയസ്സ് പൂർത്തിയായിരിക്കുകയും 24 വയസ്സ് കവിയാനും പാടില്ല.
എസ്.സി./എസ്.ടി.വിഭാഗത്തിന് 5 വർഷവും ഒ.ബി.സി. വിഭാഗത്തിന് 3 വർഷവും ഭിന്നശേഷിക്കാർക്ക് 10 വർഷവും വയസ്സിളവ് ലഭിക്കും.
തിരഞ്ഞെടുപ്പ് : പത്താം ക്ലാസിലെയും ഐ.ടി.ഐ.യിലെയും മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞടൂപ്പ്.
അപേക്ഷാഫീസ് : 100 രൂപ.
ഡെബിറ്റ് കാർഡ്/ക്രെഡിറ്റ് കാർഡ്/ഇൻറർനെറ്റ് ബാങ്കിങ് എന്നിവ ഉപയോഗിച്ച് ഫീസടയ്ക്കാം. എസ്.സി./എസ്.ടി./ ഭിന്നശേഷിക്കാർ/ വനിതകൾ എന്നിവർക്ക് ഫീസില്ല.
അപേക്ഷ : വിശദവിജ്ഞാപനത്തിനും അപേക്ഷ സമർപ്പിക്കാനുമായി www.rrcer.com എന്ന വെബ്സൈറ്റ് കാണുക. അപേക്ഷയോടൊപ്പം നിശ്ചിത ഫോർമാറ്റിൽ ഫോട്ടോയും ഒപ്പും സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം.
വിശദമായവിജ്ഞാപനം വായിച്ച് മനസ്സിലാക്കിയശേഷം അപേക്ഷിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 13.
വെസ്റ്റ് സെൻട്രൽ : 1473
- വെസ്റ്റ് സെൻട്രൽ റെയിൽവേയിൽ 1478 അപ്രൻറിസ് ഒഴിവ്.
- ജബൽപുർ ഡിവിഷനിൽ 1273 ഒഴിവും ഭോപാൽ ഡിവിഷനിൽ 200 ഒഴിവുമാണുള്ളത്.
- ഓൺലൈനായി അപേക്ഷിക്കാം.
ഒഴിവുള്ള ട്രേഡുകൾ
- ഡീസൽ മെക്കാനിക്ക്,
- ഇലക്ട്രീഷ്യൻ,
- വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്ക്),
- മെഷീനിസ്റ്റ്,
- ഫിറ്റർ,
- ടർണർ,
- വയർമാൻ,
- മേസൺ,
- കാർപെൻറർ,
- പെയിൻറർ,
- ഫ്ളോറിസ്റ്റ് ആൻഡ് ലാൻഡ് സ്കേപ്പിങ്,
- പമ്പ് ഓപ്പറേറ്റർ കം മെക്കാനിക്ക്,
- ഹോർട്ടികൾച്ചർ അസിസ്റ്റൻറ്,
- ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നീഷ്യൻ,
- കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റ്ൻറ്,
- സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ് ആൻഡ് ഹിന്ദി),
- ബേക്കർ ആൻഡ് കൺഫെക്ഷണർ,
- ഫുഡ് പ്രൊഡക്ഷൻ (ജനറൽ,വെജിറ്റേറിയൻ,കുക്കിങ്),
- ഹോട്ടൽ ക്ലാർക്ക്/റിസപ്ഷനിസ്റ്റ്,
- ഡിജിറ്റൽ ഫോട്ടോഗ്രാഫി,
- അസിസ്റ്റൻറ് ഫ്രണ്ട് ഓഫീസ് മാനേജർ,
- കംപ്യൂട്ടർ നെറ്റ് വർക്കിങ് ടെക്നീഷ്യൻ,
- ക്രെഷ് മാനേജ്മെൻറ് അസിസ്റ്റൻറ്,
- സെക്രട്ടേറിയൽ അസിസ്റ്റൻറ്,
- ഹൗസ് കീപ്പർ,
- ഹെൽത്ത് സാനിട്ടറി ഇൻസ്പെക്ടർ,
- ഡെൻറൽ ലബോറട്ടറി ടെക്നീഷ്യൻ,
- പെയിൻറർ,
- ഡ്രൈവർ കം മെക്കാനിക്ക് (ലൈറ്റ് മോട്ടോർ വെഹിക്കിൾ),
- മെക്കാനിക്ക് റിപ്പയർ ആൻഡ് മെയിൻറനൻസ് ഓഫ് വെഹിക്കിൾ(ലെറ്റ് ആൻഡ് ഹെവി വെഹിക്കിൾ),
- സി.എൻ.സി. പ്രോഗ്രാമർ കം ഓപ്പറേറ്റർ.
യോഗ്യത, പ്രായപരിധി തുടങ്ങിയ വിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.mponline.gov.in, www.wcr.indianrailways.gov.in, എന്ന വെബ്സൈറ്റ് കാണുക.
ജബൽപുരിലെ ഒഴിവിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 14.
ഭോപാൽ ഡിവിഷനിലെ ഒഴിവിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 26.