മിധാനിയിൽ 140 അപ്രന്റിസ് ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 10
ഹൈദരാബാദ് ആസ്ഥാനമായുള്ള മിശ്ര ധാതു നിഗം ലിമിറ്റഡിൽ 140 അപ്രൻറിസ് ഒഴിവ്.
- ട്രേഡ് ,
- ടെക്നീഷ്യൻ ,
- ഗ്രാജുവേറ്റ് അപ്രൻറിസ് തസ്തികയിലാണ് അവസരം.
ഒരു വർഷത്തെ പരിശീലനമായിരിക്കും.
ഓൺലൈനായി അപേക്ഷിക്കണം.
ടെക്നീഷ്യൻ / ഗ്രാജുവേറ്റ് അപ്രൻറിസ് വിഭാഗത്തിൽ 2018/2019/2020/2021 വർഷങ്ങളിൽ പാസായവർക്കാണ് അവസരം.
ഒരു വർഷത്തെ പരിശീലനമായിരിക്കും.
ഗ്രാജുവേറ്റ് അപ്രൻറിസ് : 40
- മെറ്റലർജി -12 ,
- മെക്കാനിക്കൽ -12 ,
- ഇലക്ട്രിക്കൽ / ഇ.ഇ.ഇ – 8 ,
- സിവിൽ -4 ,
- ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ / ഇൻഫർമേഷൻ ടെക്നോളജി -4.
യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം.
ടെക്നീഷ്യൻ അപ്രൻറിസ് : 30
- മെറ്റലർജി -8 ,
- മെക്കാനിക്കൽ -10 ,
- ഇലക്ട്രിക്കൽ / ഇ.ഇ.ഇ – 5 ,
- സിവിൽ -2 ,
- കൊമേഴ്സ്യൽ ആൻഡ് കംപ്യൂട്ടർ പ്രാക്ടീസ് -6
യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ എൻജിനീയറിങ് / ടെക്നോളജി ഡിപ്ലോമ.
ഐ.ടി.ഐ അപ്രൻറിസ് : 70
- മെഷീനിസ്റ്റ് -20 ,
- ടർണർ -20 ,
- വെൽഡർ (ജി.ആൻഡ്.ഇ)-30
യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ ഐ.ടി.ഐ
അപേക്ഷിക്കേണ്ട വിധം
വിശദവിവരങ്ങൾക്കായി www.midhani-india.in എന്ന വെബ്സൈറ്റ് കാണുക.
ടെക്നീഷ്യൻ വിഭാഗത്തിലുള്ള അപേക്ഷകർ BOAT (SR) എന്ന ലിങ്ക് വഴി അപേക്ഷിക്കണം.
ഗ്രാജുവേറ്റ് വിഭാഗക്കാർ www.mhrdnats.gov.in എന്ന വെബ്സൈറ്റ് വഴിയും ഐ.ടി.ഐ അപ്രൻറിസുകാർ www.apprenticeshipindia.org എന്ന വെബ്സൈറ്റ് വഴിയും അപേക്ഷിക്കണം.
ഓൺലൈനായി അപേക്ഷിച്ചതിന് ശേഷം അപേക്ഷയുടെ പകർപ്പും അനുബന്ധ രേഖകളും
Deputy Manager (TIS & Apprenticeship Training) ,
Mishra Dhatu Nigam Limited ,
Kanchanbagh ,
Hyderabad – 500058
എന്ന വിലാസത്തിൽ അയക്കണം.
ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 10.
അപേക്ഷ തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 13.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |