വെസ്റ്റേൺ കോൾ ഫീൽഡ്സിൽ 211 മൈനിങ് സിർദാർ /സർവേയർ ഒഴിവുകൾ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 20
നാഗ്പൂർ ആസ്ഥാനമായുള്ള വെസ്റ്റേൺ കോൾ ഫീൽഡ്സിൽ മൈനിങ് സിർദാർ / സർവേയർ (മൈനിങ്) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
211 ഒഴിവുണ്ട്.
മധ്യപ്രദേശ് , മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ മൈനിങ് ഏരിയകളിലായിരിക്കും നിയമനം.
സ്ഥിരനിയമനമാണ്.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : മൈനിങ് സിർദാർ – ടി.ആൻഡ്.എസ് ഗ്രേഡ് സി
- ഒഴിവുകളുടെ എണ്ണം : 167
യോഗ്യത :
- ഡി.ജി.എം.എസ് നൽകുന്ന മൈനിങ് സിർദാർ സർട്ടിഫിക്കറ്റ് ഓഫ് കോംപിറ്റൻസി.
അല്ലെങ്കിൽ
മൈനിങ് ആൻഡ് മെൻ സർവേയിങ്ങിൽ ഡിപ്ലോമയും ഡി.ജി.എം.എസ് നൽകുന്ന ഓവർമാൻ കോംപിറ്റൻസി സർട്ടിഫിക്കറ്റും.
2. ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ് , ഡി.ജി.എം.എസ് നൽകുന്ന ഗ്യാസ് ടെസ്റ്റിങ് സർട്ടിഫിക്കറ്റ്.
തസ്തികയുടെ പേര് : സർവേയർ (മൈനിങ്) ടി.ആൻഡ്.എസ് . ഗ്രേഡ് – ബി
- ഒഴിവുകളുടെ എണ്ണം : 44
യോഗ്യത :
- പത്താം ക്ലാസ്സും ഡി.ജി.എം.എസ് നൽകുന്ന സർവയർസ് സർട്ടിഫിക്കറ്റ് ഓഫ്കോംപിറ്റൻസിയും. അല്ലെങ്കിൽ മൈനിങ് ആൻഡ് മൈനിങ് ആൻഡ് മൈൻ സർവേയിങ്ങിൽ ഡിപ്ലോമയും ഡി.ജി.എം.എസ് നൽകുന്ന സർവേയർസ് സർട്ടിഫിക്കറ്റ് ഓഫ് കോംപിറ്റൻസിയും.
പ്രായം : 2021 ഒക്ടോബർ 11 – ന് 18-30 വയസ്സ് . (അർഹരായ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവുണ്ട്.
തിരഞ്ഞെടുപ്പിന്റെ ഭാഗമായി പരീക്ഷ ഉണ്ടാവും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
ഒക്ടോബർ 21 -ന് അപേക്ഷിച്ചു തുടങ്ങാം.
വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനുംwww.westerncoal.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 20.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |