പഞ്ചാബ് നാഷണൽ ബാങ്കിൽ 23 പാർട്ട് ടൈം സ്വീപ്പർ ഒഴിവ്
തിരുവനന്തപുരം,പത്തനംതിട്ട,കൊല്ലം,കോട്ടയം, ഇടുക്കി,ആലപ്പുഴ തുടങ്ങി 6 ജില്ലക്കാർക്കാണ് അവസരം
പഞ്ചാബ് നാഷണൽ ബാങ്കിൽ 23 പാർട്ട് ടൈം സ്വീപ്പർ ഒഴിവ്
തിരുവനന്തപുരം സർക്കിളിലാണ് ഒഴിവുകൾ.
തിരുവനന്തപുരം, പത്തനംതിട്ട,കൊല്ലം,കോട്ടയം, ഇടുക്കി,ആലപ്പുഴ തുടങ്ങി 6 ജില്ലകളിൽ ഉള്ളവർക്കാണ് അവസരം
ഒഴിവുകൾ :
- തിരുവനന്തപുരം – 6 (ജനറൽ – 4, ഒ.ബി.സി – 2)
- പത്തനംതിട്ട – 4 (ജനറൽ – 3, ഒ.ബി.സി – 1)
- കൊല്ലം – 5 (ജനറൽ – 3, ഒ.ബി.സി – 1 , ഇ.ഡബ്ല്യൂ.എസ്. – 1)
- കോട്ടയം – 4 (ജനറൽ – 3, ഒ.ബി.സി – 1 )
- ഇടുക്കി – 2 (ജനറൽ – 1, ഒ.ബി.സി – 1 )
- ആലപ്പുഴ – 2 (ജനറൽ – 1, ഇ.ഡബ്ല്യൂ.എസ്. – 1)
യോഗ്യത :
- പത്താംക്ലാസ് പാസായിരിക്കണം/നിരക്ഷരർക്കും അപേക്ഷിക്കാം
- അപേക്ഷിക്കുന്നവർ അതത് ജില്ലകളിൽ സ്ഥിരതാമസക്കാരായിരിക്കണം.
പ്രായം : 18നും 24നും മധ്യേ
നിയമപ്രകാരമുള്ള സംവരണ ആനുകൂല്യം ലഭിക്കും
അപേക്ഷാഫോമുകൾ ബന്ധപ്പെട്ട ജില്ലകളിലെ ബാങ്ക് ബ്രാഞ്ചിൽ നിന്നും ലഭിക്കും.
അപേക്ഷയോടൊപ്പം ചേർക്കേണ്ട രേഖകൾ ഇവയൊക്കെയാണ് (സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളാണ് നൽകേണ്ടത്)
- എംപ്ലോയ്മെൻറ് രജിസ്ട്രേഷൻ കാർഡ് ഉണ്ടെങ്കിൽ അത്
- ഫോട്ടോ പതിപ്പിച്ച അപേക്ഷ
- അവസാനം പാസായ മാർക്ക് ലിസ്റ്റും ട്രാൻസ്ഫർ സർട്ടിഫിക്കറ്റും അല്ലെങ്കിൽ പത്താംക്ലാസ് പാസായില്ലെന്ന് തെളിയിക്കുന്ന മാർക്ക് ലിസ്റ്റും സർട്ടിഫിക്കറ്റും
- ജാതി സർട്ടിഫിക്കറ്റ്
- മേൽവിലാസ രേഖ
- ഭിന്നശേഷികാർക്ക് അത് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്
- സ്ഥിരതാമസ സ്ഥലം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
- സാമ്പത്തിക സംവരണമുള്ളവർക്ക് അത് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്
- മറ്റു സർട്ടിഫിക്കറ്റുകളുണ്ടെങ്കിൽ അവ.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ പൂരിപ്പിച്ച്
Dy.Circle Head,
HRD DEPARTMENT-CIRCLE OFFICE : TRIVANDRUM ‘Vaishnavi Tower, Bypass Road,
Kumarichantha, Ambalathara P.O.,
Thiruvananthapuram – 695026 എന്ന വിലാസത്തിൽ അയക്കുക.
അപേക്ഷ കവറിന് പുറത്ത് RECRUITMENT OF PART TIME SWEEPERS IN 2020-21 എന്ന് രേഖപ്പെടുത്തിയിരിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 17
Important Links | |
---|---|
Notification | Click Here |
Official Website | Click Here |