Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Engineering JobsGovernment JobsJob Notifications

എന്‍ജിനീയര്‍മാര്‍ക്ക് അവസരം; ഗുജറാത്ത് മെട്രോ റെയിലില്‍ 135 ഒഴിവ്

ഏപ്രില്‍ മൂന്ന് വരെ അപേക്ഷിക്കാം

ഗുജറാത്ത് മെട്രോ റെയില്‍ കോര്‍പ്പറേഷനില്‍ 135 ഒഴിവ്. മൂന്നുമുതല്‍ അഞ്ചുവരെ വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തിലാകും നിയമനം.

  • ചീഫ് ജനറല്‍ മാനേജര്‍/മാനേജര്‍ (സിവില്‍)-4. യോഗ്യത: 60 ശതമാനം മാര്‍ക്കോടെ സിവില്‍ എന്‍ജിനീയറിങ്ങില്‍ ബി.ഇ./ ബി.ടെക്., 20 വര്‍ഷത്തെ പരിചയം. പ്രായപരിധി: 55 വയസ്സ്.
  • അഡീഷണല്‍ ജനറല്‍ മാനേജര്‍ (സിവില്‍ ഡിസൈന്‍/ട്രാക്ക്)-3. യോഗ്യത: 60 ശതമാനം മാര്‍ക്കോടെ സിവില്‍ എന്‍ജിനീയറിങ്ങില്‍ ബി.ഇ./ ബി.ടെക്., 18 വര്‍ഷത്തെ പരിചയം. പ്രായപരിധി: 53 വയസ്സ്.
  • ജോയിന്റ് ജനറല്‍ മാനേജര്‍ (സിവില്‍/അണ്ടര്‍ഗ്രൗണ്ട്), സീനിയര്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (സിവില്‍), ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (സിവില്‍, സിവില്‍-ക്യു.എ./ക്യു.സി., സിവില്‍-സേഫ്റ്റി, മള്‍ട്ടി മോഡല്‍ ഇന്റഗ്രേഷന്‍ (ട്രാന്‍സ്‌പോര്‍ട്ട് പ്ലാനിങ്)-10. യോഗ്യത: 60 ശതമാനം മാര്‍ക്കോടെ സിവില്‍ എന്‍ജിനീയറിങ്ങില്‍ ബി.ഇ./ ബി.ടെക്., 10 മുതല്‍ 16 വരെ വര്‍ഷത്തെ പരിചയം. പ്രായപരിധി: വിവിധ തസ്തികകളില്‍ 45-50 വയസ്സ്.
  • മാനേജര്‍ (സിവില്‍, ആര്‍ക്കിടെക്ട്, മള്‍ട്ടി മോഡല്‍ ഇന്റഗ്രേഷന്‍ (ട്രാന്‍സ്‌പോര്‍ട്ട് പ്ലാനിങ്)/അസിസ്റ്റന്റ് മാനേജര്‍ (സിവില്‍/അലൈന്‍മെന്റ് എക്‌സ്പേര്‍ട്ട്/ സിവില്‍, മള്‍ട്ടി മോഡല്‍ ഇന്റഗ്രേഷന്‍ (ട്രാന്‍സ്‌പോര്‍ട്ട് പ്ലാനിങ്)-24. യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ബന്ധപ്പെട്ട വിഷയത്തിലെ എന്‍ജിനീയറിങ് ബിരുദവും പ്രവൃത്തിപരിചയവും. പ്രായപരിധി: മാനേജര്‍ തസ്തികകളില്‍ 40 വയസ്സും അസിസ്റ്റന്റ് മാനേജര്‍ക്ക് 32 വയസ്സും.
  • സീനിയര്‍ എന്‍ജിനീയര്‍ (സിവില്‍)-30. യോഗ്യത: 60 ശതമാനം മാര്‍ക്കോടെ സിവില്‍ എന്‍ജിനീയറിങ്ങില്‍ ബി.ഇ./ ബി.ടെക്., മൂന്നുവര്‍ഷത്തെ പരിചയം. പ്രായപരിധി: 28 വയസ്സ്.
  • സര്‍വേയര്‍ (സിവില്‍)-6. യോഗ്യത: സിവില്‍ എന്‍ജിനീയറിങ്ങില്‍ മൂന്നുവര്‍ഷത്തെ അംഗീകൃത ഡിപ്ലോമ, മൂന്നുവര്‍ഷത്തെ പരിചയം. പ്രായപരിധി: 28 വയസ്സ്.
  • ജനറല്‍ മാനേജര്‍ (ഇലക്ട്രിക്കല്‍, ട്രാക്ഷന്‍, സിഗ്‌നലിങ്, ടെലികോം)-8. ഓരോ വിഭാഗത്തിലും രണ്ടുവീതം ഒഴിവാണുള്ളത്. യോഗ്യത: ബി.ഇ./ബി.ടെക്.,20 വര്‍ഷത്തെ പരിചയം. പ്രായപരിധി: 55 വയസ്സ്.
  • അഡീഷണല്‍ ജനറല്‍ മാനേജര്‍ (റോളിങ് സ്റ്റോക്, ഇ ആന്‍ഡ് എം.)4. ഓരോ വിഭാഗത്തിലും രണ്ടുവീതം ഒഴിവാണുള്ളത്.യോഗ്യത: ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്/മെക്കാനിക്കല്‍ എന്നിവയില്‍ ബി.ഇ./ബി.ടെക്. ബിരുദം, 18 വര്‍ഷത്തെ പ്രവൃത്തിപരിചയം.പ്രായപരിധി: 53 വയസ്സ്.
  • ജോയിന്റ് ജനറല്‍ മാനേജര്‍ (എല്‍ ആന്‍ഡ് ഇ, സിഗ്‌നലിങ് ആന്‍ഡ് പി.എസ്.ഡി.)4. ഓരോ വിഭാഗത്തിലും രണ്ടുവീതം ഒഴിവാണുള്ളത്. യോഗ്യത: ബി.ഇ./ബി.ടെക്., 16 വര്‍ഷത്തെ പരിചയം. പ്രായപരിധി: 50 വയസ്സ്.
  • സീനിയര്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (റോളിങ് സ്റ്റോക്, ട്രാക്ഷന്‍)-4. ഓരോ വിഭാഗത്തിലും രണ്ടുവീതം ഒഴിവാണുള്ളത്. യോഗ്യത: ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്നിവയില്‍ ബി.ഇ./ ബി.ടെക്. ബിരുദം, 15 വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 48 വയസ്സ്.
  • ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (റോളിങ് സ്റ്റോക്, ഇ ആന്‍ഡ് എം., ട്രാക്ഷന്‍, സിഗ്‌നലിങ്, ടെലികോം/എ.എഫ്.സി.)10. ഓരോ വിഭാഗത്തിലും രണ്ടുവീതം ഒഴിവാണുള്ളത്. യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ബി.ഇ./ ബി.ടെക്., 10 വര്‍ഷത്തെ പരിചയം. പ്രായപരിധി: 45 വയസ്സ്.
  • മാനേജര്‍ (റോളിങ് സ്റ്റോക്, ഇ ആന്‍ഡ് എം., ട്രാക്ഷന്‍, സിഗ്‌നലിങ്)-8. ഓരോ വിഭാഗത്തിലും രണ്ടുവീതം ഒഴിവാണുള്ളത്. യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ബി.ഇ./ബി.ടെക്., ഒമ്പതുവര്‍ഷത്തെ പരിചയം. പ്രായപരിധി: 40 വയസ്സ്.
  • അസിസ്റ്റന്റ് മാനേജര്‍ (റോളിങ് സ്റ്റോക്, ഇ ആന്‍ഡ് എം., ട്രാക്ഷന്‍, സിഗ്‌നലിങ്, എല്‍ ആന്‍ഡ് ഇ)-20. ഓരോ വിഭാഗത്തിലും നാലുവീതം ഒഴിവാണുള്ളത്. യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ബി.ഇ./ ബി.ടെക്, അഞ്ചു വര്‍ഷത്തെ പരിചയം. പ്രായപരിധി: 32 വയസ്സ്.

അപേക്ഷ ഓണ്‍ലൈനായി അയയ്ക്കണം. വിശദവിവരങ്ങള്‍ www.gujaratmetrorail.com/career എന്ന ലിങ്കില്‍നിന്ന് ലഭിക്കും. ആവശ്യമായ രേഖകള്‍ ഒറ്റ പി.ഡി.എഫ്. ഫയലാക്കിയാണ് അപ്‌ലോഡ് ചെയ്യേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രില്‍ 3.

Important Links
Official Notification Click Here

സൗജന്യമായി ഏറ്റവും പുതിയ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുന്നതിനായി Jobs In Malayalam സന്ദർശിക്കുക

ഏറ്റവും പുതിയ ഗവൺമെന്റ്‌ / പ്രൈവറ്റ് മേഖലകളിലെ ഒഴിവുകൾ ദിവസേന Update ചെയ്യുന്നതായിരിക്കും.

© Jobs In Malayalam – മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!